ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക‍്ട്രോണുകളുടെ
സഞ്ചാരം /
സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരം :
സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരം :
ഈ വിഷയങ്ങൾക്കനുയോജ്യമായ ഒരു
2Dആനിമേഷൻ
OpenToonz Software ൽ
എങ്ങനെ തയ്യാറാക്കാമെന്നു
നോക്കാം.
- OpenToonz Softwareതുറക്കുക. Scene Name (Electron / Solar system), FPS(24) തുടങ്ങിയവ നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.
വൃത്തങ്ങളുടെ
കേന്ദ്രം കൃത്യമായി അടയാളപ്പെടുത്തുന്നതിനായി സോഫ്‍റ്റ്‍വെയറിലെ
Grid സംവിധാനമോ
അല്ലെങ്കിൽ Grid ന്റെ
ഒരു റഫറൻസ് ചിത്രമോ ഉപയോഗിക്കാം.
grid.png എന്ന പേരിൽ
സൂക്ഷിച്ചി രിക്കുന്ന ചിത്രമാണ്
ഇവിടെ ഉപയോഗിക്കുന്നത്.
Activity 1 ൽ സൂചിപ്പിച്ച പ്രകാരം ഈ ചിത്രം സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തുക.
X sheet വിൻഡോയിലെ
Col 1 ലാണ്
grid ചിത്രം
ഉൾപ്പെടുത്തിയത്.
12 fps
ൽ 30
സെക്കന്റ്
നേരത്തേക്കുള്ള ഒരു ആനിമേഷനാണ്
നാം തയ്യാറാക്കുന്നതെങ്കിൽ
ഈ ആനിമേഷനാവശ്യമായ ആകെ
ഫ്രെയിമുകളുടെ എണ്ണം (12
x 30 ) 360 ആണ്.
അതിനാൽ ആദ്യത്തെ
360 ഫ്രെയിമുകളിലേക്ക്
grid ന്റെ
ചിത്രം ഉൾപ്പെടുത്തണം.
- Col 1 ലെ ഒന്നാമത്തെ സെല്ലിലെ grid ചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ഗ്രിഡിന്റെ ചിത്രം ഉൾപ്പെടുത്തുക
X
sheet വിൻഡോയിലെ
Col 2 സെലക‍്ട്
ചെയ്ത ശേഷം മെനു ബാറിൽ നിന്നും
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle1) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക.
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle1) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക.
വൃത്തം (
Nucleus or Sun) വരയ്‍ക്കുന്നതിനോയി,
ഇടതു വശത്തെ
ടൂൾ ബോക്സിൽ നിന്നും Geometric
Tool സെലക്ട്
ചെയ്യുക. മെനു
ബാറിനു തൊട്ടു താഴെ കാണുന്ന
Shape എന്നതിൽ
നിന്നും Circle സെലക്ട്
ചെയ്യുക. ( ഇവിടെ
Rectangle, Circle, Ellipse, Line, Polyline, Arc,
Polygon തുടങ്ങിയവ
കാണാം.). കാൻവാസിൽ
മൗസുപയോഗിച്ചുകൊണ്ട് ഒരു
ചെറിയ വൃത്തം വരയ്‍ക്കുക.(Click
and Drag). ആദ്യം
ക്ലിക്കു ചെയ്‍ത ബിന്ദു
വൃത്തത്തിന്റെ കേന്ദ്രമായിരിക്കും.
ഇതിന് അനുയോജ്യമായ
നിറം ( Nucleus or Sun) നൽകുക.
X sheet വിൻഡോയിലെ
Col 3 സെലക‍്ട്
ചെയ്ത ശേഷം മെനു ബാറിൽ നിന്നും
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle2) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക. നേരത്തേ വരച്ച അതേ കേന്ദ്രം ആധീരമാക്കി വലിയൊരു വൃത്തം (Orbit) വരയ്ക്കുക.
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle2) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക. നേരത്തേ വരച്ച അതേ കേന്ദ്രം ആധീരമാക്കി വലിയൊരു വൃത്തം (Orbit) വരയ്ക്കുക.
ഈ വൃത്തത്തിലൂടെയാണ്
അടുത്തതായി വരയ്ക്കാൻ പോകുന്ന
വൃത്തം ( Mercury) . അതിനായി
Col 4 ൽ
മുകളിൽ സൂചിപ്പിച്ച അതേ
രീതിയിൽ ചെറിയോരു വൃത്തം
വരച്ച് അനുയോജ്യമായ നിറം
നൽകുക.
ഈ ചെറിയ വൃത്തത്തെ
വലിയ വൃത്തപരിധിയിലൂടെ
ചലിപ്പിക്കുകയാണ് ചെയ്യേണ്ടത്.
ഈ ചലനം നമ്മുടെ
അനിമേഷന്റെ അവസാന ഭാഗം വരെ
തുടരേണ്ടതാണ്. കൂടാതെ
ഏറ്റവും കൂടുതൽ തവണ ചലിക്കുന്നതും
ഈ വൃത്തമായിരിക്കും.
Col
2, Col 3, Col 4 തുടങ്ങിയവയിലുള്ള
ചിത്രങ്ങളെ 320 വരെയുള്ള
ഫ്രെയിമിലേക്ക് ഡ്രാഗ്
ചെയ്‍ത് ഉൾപ്പെടുത്തുക.
(shift key പ്രസ്സു
ചെയ്‍തു കൊണ്ട്, Col 2, Col 3,
Col 4 തുടങ്ങിയവയിലെ
ഫ്രെയിം സെലക‍്ട് ചെയ്യുമ്പോൾ
സെല്ലിന്റെ താഴെയായി വരുന്ന
ചെറിയ ബട്ടണിൽ (Click and
drag to repeat selected cells) ക്ലിക്ക്
ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ
സെല്ലുവരെ ചിത്രങ്ങൾ
ഉൾപ്പെടുത്തുക)
ഒരു
തവണ വലയം ചെയ്യുന്നതിന് എത്ര
സമയം എടുക്കണമെന്ന് നമ്മൾ
തീരുമാനിക്കണം. ഇവിടെ
5 സെക്കന്റ്
സമയം കൊണ്ടാണ് ഒരു തവണ വലയം
വെക്കാൻ പോകുന്നത്.
അതായത് (
5x 12 =60) 60 ാം
ഫ്രെയിമിൽ ഒബ്‍ജക്ട് ആദ്യ
സ്ഥാനത്ത് തന്നെ തിരിച്ചെത്തണം.
Col
4 ലെ ആദ്യ ഫ്രെയിം
സെലക‍്ട് ചെയ്യുക. ടൂൾ
ബാറിലെ Animate Tool സെലക‍്ട്
ചെയ്‍തശേഷം മെനുബാറിനു
താഴെയായി കാണുന്ന Col 4
സെലക‍്ടാണന്ന്
ഉറപ്പുവരുത്തുക. അടുത്ത
ഓപ്‍ഷനിൽ നിന്നും Center
ബട്ടൺ സെലക‍്ട്
ചെയ്യുക. (ഈ
വൃത്തം ഏതു ബിന്ദുവിനെ
അടിസ്ഥാനമാക്കിയാണോ റൊട്ടേറ്റ്
(Rotate) ചെയ്യേണ്ടത്
അതായിരിക്കണം Center). മൗസ്
ക്ലിക്ക് ആന്റ് ഡ്രാഗ് ചെയ്‍തു
കൊണ്ട് Center കൃത്യമാക്കുക.
ഇതേ
അവസ്ഥയിൽ Center എന്നതിനു
പകരം Rotation സെലക‍്ട്
ചെയ്യുക. ഇപ്പോൾ
നാം നിൽക്കുന്നത് Col 4
ലെ ആദ്യ ഫ്രെയിം
ഫ്രെയിമിലാണെന്ന് ഉറപ്പുവരുത്തിയ
ശേഷം Rotation 0o യിൽ
സെലക‍്ട്
ചെയ്ത ശേഷം കീ ബോർഡിലെ Enter
കീ പ്രസ്സു
ചെയ്യുക. ഇതോടെ
ആദ്യ ഫ്രെയിമിൽ കീ ഫ്രെയിം
സെറ്റ് ചെയ്‍തു കഴിഞ്ഞു.
col 4 യിലെ ആദ്യ
ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും
കാണാം.
Col
4 യിലെ 360
ാം
ഫ്രെയിം സെലക‍്ട് ചെയ്ത
ശേഷം Rotation -2160 ഡിഗ്രാക്കിയതിനുശേഷം
Enter കീ
പ്രസ്സു ചെയ്യുക. (
1 Rotation = 360o,
60 ാം
ഫ്രെയിമിൽ എത്തുമ്പോൾ ഒരു
Rotation പൂർത്തിയാകും.
ആകെ
360 ഫ്രെയിമുകൾ,
6 x 60 = 360, 6 x 360o
= 2160o)
ഇതോടെ 360
ാം
ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ്
ചെയ്‍തു കഴിഞ്ഞു. col 4ലെ
360 ാം
ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും
കാണാം. കാൻവാസിന്റെ
ചുവടെ കാണുന്ന Play ബട്ടണിൽ
ക്ലിക്കു ചെയ്തു നോക്കൂ.
വൃത്തം 6
തവണ വലയം
വെക്കുന്നതായി കാണാം.
X sheet വിൻഡോയിലെ
Col 5ലും
Co 6 ലും
വൃത്തങ്ങൾ ഉൾപ്പെടുത്തി
മുകളിൽ സൂതിപ്പിച്ച പ്രകാരം
ചെയ്‍തു നോക്കൂ.
ഇതേ പ്രവർത്തനം
തുടരുക. പശ്ചാത്തല
നിറവും മാറ്റുക.
No comments:
Post a Comment