(Right Triangle ) മട്ടത്രികോണത്തിന്റെ പരപ്പളവ് (Area) കണ്ടെത്തുന്നതിന് അതിനെ മുറിച്ച് ചതുരമാക്കി മാറ്റുന്ന പ്രവർത്തനം.
- OpenToonz Softwareതുറക്കുക. Scene Name(Right Triangle), FPS(12) തുടങ്ങിയവ നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.
ജ്യാമിതീയ രൂപത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി സോഫ്‍റ്റ്‍വെയറിലെ Grid സംവിധാനമോ അല്ലെങ്കിൽ Grid ന്റെ ഒരു റഫറൻസ് ചിത്രമോ ഉപയോഗിക്കാം. grid.png എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.
Activity 1 ൽ സൂചിപ്പിച്ച പ്രകാരം ഈ ചിത്രം സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തുക.
X sheet വിൻഡോയിലെ Col 1 ലാണ് grid ചിത്രം ഉൾപ്പെടുത്തിയത്.
- 12fps ൽ 10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷനാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (12 x 10 ) 120 ആണ്. അതിനാൽ ആദ്യത്തെ 120 ഫ്രെയിമുകളിലേക്ക് grid ന്റെ ചിത്രം ഉൾപ്പെടുത്തണം.
• Col 1 ലെ ഒന്നാമത്തെ സെല്ലിലെ grid ചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ഗ്രിഡിന്റെ ചിത്രം ഉൾപ്പെടുത്തുക
X sheet വിൻഡോയിലെ Col 2 സെലക‍്ട് ചെയ്ത ശേഷം മെനു ബാറിൽ നിന്നും
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( Rt1) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക.
മട്ടത്രികോണം വരയ്‍ക്കുന്നതിനോയി, ഇടതു വശത്തെ ടൂൾ ബോക്സിൽ നിന്നും Geometric Tool സെലക്ട് ചെയ്യുക. മെനു ബാറിനു തൊട്ടു താഴെ കാണുന്ന Shape എന്നതിൽ നിന്നും Polygon സെലക്ട് ചെയ്യുക. ( ഇവിടെ Rectangle, Circle, Ellipse, Line, Polyline, Arc, Polygon തുടങ്ങിയവ കാണാം.). Polygon സെലക്ട് ചെയ്യുന്നതോടെ വലതു വശത്തു കാണുന്ന PolygonSides ആക‍്ടീവാകുകയും ചെയ്യും. നമുക്കാവശ്യമായ എണ്ണം അവിടെ നൽകാം. ത്രികോണമാണ് നാം വരയ്ക്കാനുദ്ദേശിക്കുന്നതുകൊണ്ട് 3 നൽകാം. കാൻവാസിൽ മൗസുപയോഗിച്ചുകൊണ്ട് വരച്ചു നോക്കൂ (Click and Drag). കറുത്ത നിറത്തിൽ ഒരു സമഭുജത്രികോണം കാണാം.
വരച്ചിരിക്കുന്ന ത്രികോണത്തിന്റെ നിറം മാറ്റുന്നതിനുള്ള ഓപ്‍ഷനുകൾ കാൻവാസിന്റെ ചുവടെ കാണുന്ന Level Palette എന്നതിലുണ്ട്.
ഇവിടെ വന്നിരിക്കുന്ന സമഭുജത്രികോണത്തെ മട്ടത്രികോമമാക്കി മാറ്റേണ്ടതുണ്ട്. ഇതിനുവേണ്ടി നാം ഉപയോഗിക്കുന്നത് Control Point Editor Tool ആണ്.
Control Point Editor Tool സെലക‍്ട് ചെയ്ത ശേഷം വരച്ചിരിക്കുന്ന ത്രികോണത്തിൽ ക്ലിക്കു ചെയ്യുക. ത്രികോണത്തിന്റെ മൂന്ന് ശീർഷങ്ങളിലും നമുക്ക് നിയന്ത്രിക്കാവുന്ന ബിന്ദുക്കൾ വന്നതായി കാണാം. ഈ ബിന്ദുക്കളുടെ സ്ഥാനം മാറ്റി മട്ടത്രികോണമാക്കുക. ഇവിടെയാണ് നാം ആദ്യം ഉൾപ്പെടുത്തിയ ഗ്രിഡ് ചിത്രത്തിന്റെ പ്രസക‍്തി. മൗസ് വീൽ അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട് മട്ടത്രികോണത്തിന്റെ കൃത്യത ഉറപ്പുവരുത്തുക. Fill Tool ഉപയോഗിച്ച് വേണമെങ്കിൽ ത്രികോണത്തിന്റെ ഉൾവശം ആകർഷകമാക്കം.
(2 x 12 ) Col 2ലെ 24 സെല്ലുകളിലും ഉൾപ്പെടുത്താം. ഗ്രിഡ് ചിത്രം ഉൾപ്പെടുത്തിയ അതേ രീതിയിൽ ത്തന്നെ മട്ടത്രികോണത്തിന്റെ ചിത്രവും ഉൾപ്പെടുത്താം.
അടുത്തതായി ഈ മട്ടത്രികോണത്തിന്റെ പാദത്തിന്റെ മധ്യബിന്ദുവിലൂടെയോ അല്ലെങ്കിൽ ലംബത്തിന്റെ മധ്യബിന്ദുവിലൂടെയോ മുറിക്കുകയാണ് വേണ്ടത്. പാദത്തിന്റെ മധ്യബിന്ദുവിലൂടെയാണെങ്കിൽ ലംബത്തിനു സമാന്തരമായും, ലംബത്തിന്റെ മധ്യബിന്ദുവിലൂടെയാണെങ്കിൽ പാദത്തിനു സമാന്തരവുമായാണ് മുറിക്കേണ്ടത്.
Col 3ലും Col 4 ലും 24 ാം ഫ്രെയിമിൽ നേരത്തെ ഉൾപ്പെടുത്തിയ രീതിയിൽ
( Level --> New--> New Vector Level ) പുതിയ വെക‍്ടർ ലെവലുകൾ ഉൾപ്പെടുത്തുക.
Col 3 ലെ 24 ാം ഫ്രെയിമൽ ചുവടെ കാണുന്ന രീതിയിൽ നേരത്തെ സൂചിപ്പിച്ച രീതിയിൽ
( Geometric Tool, Polygon, Control Point editor tool) ചെറിയ മട്ടത്രികോണം വരയ്ക്കുക. മൗസ് വീൽ അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട് ജ്യാമിതീയ രൂപങ്ങളുടെ കൃത്യത ഉറപ്പുവരുത്തുക.
Col 4 ലെ 24
ാം
ഫ്രെയിമിലും ചുവടെ കാണുന്ന
രീതിയിൽ നേരത്തെ സൂചിപ്പിച്ച
രീതിയിൽ
(Geometric Tool, Polygon, Control Point editor tool) ചെറിയ ലംബകം വരയ്ക്കുക. (Polygon Tool, No of sides : 4)
(Geometric Tool, Polygon, Control Point editor tool) ചെറിയ ലംബകം വരയ്ക്കുക. (Polygon Tool, No of sides : 4)
മൗസ്
വീൽ അനുയോജ്യമായ രീതിയിൽ
ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട്
ജ്യാമിതീയ രൂപങ്ങളുടെ കൃത്യത
ഉറപ്പുവരുത്തുക. Fill Tool
ഉപയോഗിച്ച്
ജ്യാമിതീയ രൂപത്തിന്റെ ഉൾവശം
ആകർഷകമാക്കുക.
Col 3 ലേയും Col
4ലേയും 24
ാം
ഫ്രെയിമിലുള്ളതിനെ 25മുതൽ
72 വരെയുള്ള
ഫ്രെയിമിലേക്ക് ഡ്രാഗ്
ചെയ്‍ത് ഉൾപ്പെടുത്തുക.
(shift
key പ്രസ്സു
ചെയ്‍തു കൊണ്ട്, Col 3 ലേയും
Col 4ലേയും
24ാം
ഫ്രെയിം സെലക‍്ട് ചെയ്യുമ്പോൾ
സെല്ലിന്റെ താഴെയായി വരുന്ന
ചെറിയ ബട്ടണിൽ (Click and
drag to repeat selected cells) ക്ലിക്ക്
ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ
സെല്ലുവരെ ചിത്രങ്ങൾ
ഉൾപ്പെടുത്തുക)
ചെറിയ
മട്ടത്രികോണത്തിനാണ് ആനിമേഷൻ
നൽകേണ്ടത്. അതിനായി
ചെറിയ മട്ടത്രികോണം ഉൾപ്പെടുന്ന
Col 3 ലെ 25
ാം
ഫ്രെയിമിലും 72 ാം
ഫ്രെയിമിലും കീ ഫ്രെയിമുകൾ
( position , rotation) ഉൾപ്പെടുത്തണം.
Col
3 ലെ 25 ാം
ഫ്രെയിം സെലക‍്ട് ചെയ്യുക.
ടൂൾ ബാറിലെ
Animate Tool സെലക‍്ട്
ചെയ്‍തശേഷം മെനുബാറിനു
താഴെയായി കാണുന്ന Col 3
സെലക‍്ടാണന്ന്
ഉറപ്പുവരുത്തുക. അടുത്ത
ഓപ്‍ഷനിൽ നിന്നും Center
ബട്ടൺ സെലക‍്ട്
ചെയ്യുക. (ചെറിയ
മട്ടത്രികോണം ഏതു ബിന്ദുവിനെ
അടിസ്ഥാനമാക്കിയാണോ റൊട്ടേറ്റ്
(Rotate) ചെയ്യേണ്ടത്
അതായിരിക്കണം Center). മൗസ്
ക്ലിക്ക് ആന്റ് ഡ്രാഗ് ചെയ്‍തു
കൊണ്ട് Center കൃത്യമാക്കുക.
ഇതേ അവസ്ഥയിൽ
Center എന്നതിനു
പകരം Rotation സെലക‍്ട്
ചെയ്യുക. ഇപ്പോൾ
നാം നിൽക്കുന്നത് 25 ാം
ഫ്രെയിമിലാണെന്ന് ഉറപ്പുവരുത്തിയ
ശേഷം Rotation 0o യിൽ
സെലക‍്ട്
ചെയ്ത ശേഷം കീ ബോർഡിലെ Enter
കീ പ്രസ്സു
ചെയ്യുക. ഇതോടെ
25 ാം
ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ്
ചെയ്‍തു കഴിഞ്ഞു. col 3 യിലെ
25 ാം
ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും
കാണാം.
Col 3 യിലെ 72
ാം
ഫ്രെയിം സെലക‍്ട് ചെയ്ത
ശേഷം Rotation -180 ഡിഗ്രാക്കിയതിനുശേഷം
Enter കീ
പ്രസ്സു ചെയ്യുക ( മൗസ്
ഉപയോഗിച്ച് കാൻവാസിലെ ചിത്രം
കൃത്യമായി റൊട്ടേറ്റ് ചെയ്‍താലും
മതി). ഇതോടെ
72 ാം
ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ്
ചെയ്‍തു കഴിഞ്ഞു. Col 3 യിലെ
72 ാം
ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും
കാണാം. കാൻവാസിന്റെ
ചുവടെ കാണുന്ന Play ബട്ടണിൽ
ക്ലിക്കു ചെയ്തു നോക്കൂ.
മട്ടത്രികോണം
വലത്തോട്ട് റൊട്ടേറ്റ് ചെയ്‍തു
വരുന്നുണ്ട്. ......
ലംബകത്തോട്
ചേർന്നു നിൽക്കുന്ന മട്ടത്രികോണം
കൂടുതൽ സമയം അവിടെ നിൽക്കുന്നതിനോയി
Col 3 ലേയും
Col 4ലേയും
72 ാം
ഫ്രെയിമിലുള്ളതിനെ 73മുതൽ
120 വരെയുള്ള
ഫ്രെയിമിലേക്ക് ഡ്രാഗ്
ചെയ്‍ത് ഉൾപ്പെടുത്തുക.
തുടർന്ന് Play
ചെയ്‍തു നോക്കൂ.
വീഡിയോ
ഫോർമാറ്റിലേക്ക് റൻഡർ
ചെയ്യുന്നതിനു മുമ്പായി
ആദ്യം ഉൾപ്പെടുത്തിയ grid.png
എന്ന റഫറൻസ്
ചിത്രം Xsheet ലെ
Col 1 ൽ
നിന്നും ഒഴിവാക്കണം.
അതിനായി Col
1ന്റെ ഹെഡറിൽ
Right Click ചെയ്‍ത്
Delete ഓപ്‍ഷനുപയോഗിച്ചാൽ
മതി.
No comments:
Post a Comment