Sunday, April 19, 2020

2D Animations In OpenToonz : Activity 2




റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം. ഈ അനിമേഷൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി പശ്ചാത്തല ചിത്രവും ഒരു കാറിന്റേയും ടയറിന്റേയും വ്യത്യസ്‍ത ചിത്രങ്ങൾ ഉപയോഗിക്കാം.(road.png, car.png, tyre.png)

Activity 1 ൽ സൂചിപ്പിച്ച പ്രകാരം ആവശ്യമായ ചിത്രങ്ങൾ (road.png, car.png, tyre.png) ഉൾപ്പെടുത്തുക. ചിലപ്പോൾ ചുവടെ ചിത്രത്തിൽ കാണുന്നതുപോലെ Col 1 ൽ കാറും, Col 2 ൽ പശ്ചാത്തലചിത്രവും (road.png) Col 3 ൽ ടയറിന്റെ ചിത്രവുമായിരിക്കും വന്നിരിക്കുക.



Col 1 ൽ പശ്ചാത്തലമാണ് വേണ്ടത്. അതിനായി Col ഹെഡറിൽ Click & Drag ചെയ്ത് ആവശ്യമായ രീതിയിൽ ക്രമീകരിക്കാം. അനിമേഷനിൽ ചുരുങ്ങിയത് രണ്ട് ചക്രമെങ്കിലും വേണം. അതിനായി Col 4 ൽ ചക്രത്തിന്റെ ചിത്രം ഒരു തവണ കൂടി ഉൾപ്പെടുത്തുക.





റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ആനിമേഷൻ തയ്യാറാക്കുമ്പോൾ വാഹനം മുമ്പോട്ട് ചലിക്കുന്ന പ്രതീതി ജനിപ്പിക്കാൻ ഏറ്റവും എളുപ്പമായ രീതി പശ്ചാത്തലചിത്രത്തെ എതിർദിശയിലേക്ക് ചലിപ്പിക്കുനന്നതിലൂടെയാണ് സാധ്യമാകുന്നത്. കൂടാതെ ചക്രം തിരിയുകയും വേണം. അതിനാൽ ആദ്യമായി നമുക്ക് പശ്ചാത്തലചിത്രത്തെ വലുതാക്കി കാൻവാസിന്റെ മുമ്പിലേക്കും നീക്കി വെയ്ക്കണം. ഒന്നിൽക്കൂടുതൽ പശ്ചാത്തല ചിത്രങ്ങളുണ്ടെങ്കിൽ ഒന്നിനു ശേഷം അടുത്തത് ചേർത്തവെച്ചാലും മതി. AnimateTool പ്രവർത്തന സജ്ജമാക്കിയതിനുശേഷം പശ്ചാത്തലചിത്രത്തിന്റെ വലുപ്പം കൂട്ടുകയും (Scale) സ്ഥാനം (Position) ക്രമീകരിക്കുകയും ചെയ്യുക.
(Col 1 സെലക‍്ട് ചെയ്‍ത ശേഷമാണ് ഈ പ്രവർത്തനം ചെയ്യേണ്ടത്. AnimateTool സെലക‍്ട് ചെയ്‍ത ശേഷം മെനുബാറിനു താഴെയായി കാണുന്ന Col 1 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Scale ബട്ടണും Position ബട്ടണും ഉപയോഗിച്ചാണ് ചുവടെ ചിത്രത്തിൽ കാണുന്നതുപോലെ റോഡിന്റെ ചിത്രം ക്രമീകരിക്കേണ്ടത്.)



Col 2 സെലക‍്ട് ചെയ്‍ത ശേഷം കാറിന്റെ ചിത്രവും Col 3, Col 4 ഇവ സെലക‍്ട് ചെയ്‍ത് ടയറിന്റെ വലുപ്പവും സ്ഥാനവും ക്രമീകരിക്കുക.



24 fps 5 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷനാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (24 x 5 ) 120 ആണ്. ആദ്യത്തെ 120 ഫ്രെയിമുകളിലേക്ക് Col 1 മുതൽ Col 4 വരേയുള്ള എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തണം. Col 1 ലെ ഒന്നാമത്തെ സെൽ സെലക‍്ട് ചെയ്ത ശേഷം Shift കീ പ്രസ്സ് ചെയ്‍തു കൊണ്ട് Col 4 വരേയുള്ള ഓരോ സെല്ലും സെലക‍്ട് ചെയ്യുക. Col 4 ലെ ഒന്നാമത്തെ സെല്ലിന്റെ അടിയിൽ കാണുന്ന ഹാന്റിൽ ക്ലിക്ക്ആന്റ് ഡ്രാഗ് ചെയ്‍ത് 120 ാം സെല്ലിൽ എത്തുക.

Col 1 ലെ 120 ാം സെൽ സെലക‍്ട് ചെയ്‍ത ശേഷം പശ്ചാത്തലചിത്രത്തെ പുറകോട്ട് നീക്കി വെയ്‍ക്കുക (position)

Play ചെയ‍്തു നോക്കിയാൽ പശ്ചാത്തലം പുറകോട്ട് നീങ്ങുന്നതായി കാണാം. Col 2 ൽ പ്രത്യേകിച്ച് ആനിമേഷൻ നൽകേണ്ടതില്ല.



അടുത്തതായി ചക്രങ്ങൾ തിരിയണം. ചക്രം ഒരു തവണ പൂർണ്ണമായി തിരിയുന്നതിന് 3600 ഡിഗ്രിയാണെടുക്കുക. ഈ ആനിമേഷൻ പൂർത്തിയാകുമ്പോൾ 20 തവണ തിരിയണമെങ്കിൽ ( 20 x 360) 72000 യാണ് രണ്ട് ചക്രങ്ങളുടേയും (Col 3, Col 4) അവസാനത്തെ സെല്ലിലെ Rotation വിലയായി നൽകേണ്ടത്



 
Col 3യിലേയും Col 4 ലേയും അവസാന സെല്ലിലെ Rotation വില 72000 നൽകിയ ശേഷം Play ചെയ‍്തു നോക്കൂ. തയ്യാറാക്കിയ ഫയൽ സേവ് ചെയ്യാനുമ റെൻഡർ ചെയ്യാനും മറക്കരുത്.










No comments:

Post a Comment