അഭയ് കൃഷ്ണ തയ്യാറാക്കിയ അനിമേഷന്‍ ചിത്രത്തിന്റെ ഒന്നാം ഭാഗം നമുക്ക് തയ്യാറാക്കിനോക്കാം.
അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിനുമുമ്പ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാന്‍ മറക്കരുത്. ഒന്നാമത്തെ അധ്യായത്തില്‍ വളരെ ലളിതമായ ഒരു ചിത്രം നാം വരച്ചത് Ktoon സോഫ്റ്റ് വെയറിലെ ഫ്രയിമില്‍ത്തന്നെയായിരുന്നു. ഇനി നാം തയ്യാറാക്കുന്ന അനിമേഷനുവേണ്ട ചിത്രങ്ങളെല്ലാം Ktoon ല്‍ വരയ്ക്കുന്നതിനു പകരം GIMP ലാണ് വരയ്ക്കുന്നത്. ആമയുടേയും മയലിന്റേയും തലകള്‍, കാലുകള്‍, ഉടല്‍, വാല്‍ തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം.
Applications → Graphics → GIMP Image Editorഎന്ന രീതീയില്‍ ജിമ്പ് തുറക്കാം.
File →New → Create a new എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Image Size എന്നതില്‍ Width, Height (520 ലും 380ലും വളരെ കുറവ് മതി) എന്നിവ ആവശ്യാനുസരണം മാറ്റിയതിനുശേഷം Advanced Options എന്നതില്‍ ക്ലിക്ക് ചെയ്ത് Fill with എന്നതില്‍ Transparency സെലക്ട് ചെയ്ത് O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് മുയലിന്റെ തലഭാഗം മാത്രം വരയ്ക്കുക. ഇതിനെ png ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ഇങ്ങനെ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാഗങ്ങള്‍ ഓരോന്നും വരച്ച് png ഫോര്‍മാറ്റില്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കുക. (Desktop ല്‍ Images എന്ന ഫോള്‍ഡറിലാണ് ഞാന്‍ ചിത്രങ്ങള്‍ സേവ് ചെയ്തുവച്ചിരിക്കുന്നത്. ) ധാരാളം സമയമെടുത്ത് വളരെ മനോഹരമായി ആമയുടേയും മുയലിന്റേയും ശരീര ഭാഗങ്ങള്‍ വരയ്ക്കാന്‍ സാധാക്കും. അനിമേഷന്‍ നിര്‍മ്മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ജോലിയാണ് ജിമ്പിലൂടെ നാം ചെയ്യുന്നത്.
ജിമ്പില്‍ മനോഹരമായ ഒരു background (സ്റ്റോറി ബോര്‍ഡിന് യോജിച്ച) വരയ്ക്കുക. Ktoon ലെ ഫ്രയിമിന്റെ അതെ അളവു തന്നെയായിരിക്കണം (Dimension X :520 Y : 380 ) ജിമ്പിലും എടുക്കേണ്ടത്.
ഇനി നമുക്ക് KToon ജാലകം തുറക്കാം. മെനുബാറിലെ Insert → Bitmap എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ക. അപ്പോള്‍ ലഭിക്കുന്ന Import an image എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ നിന്നും നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിവച്ചിരിക്കുന്ന ചിത്രം (background image) സെലക്ട് ചെയ്ത് open ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ KToon ജാലകത്തിലെ ഒന്നാമത്തെ ഫ്രയിമില്‍ background ചിത്രം വരും. (നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ size,
KToon ലെ വര്‍ക്ക് സ്പേസിനേക്കാള്‍ കൂടുതലാണെങ്കില്‍ Image is bigger than workspace. Do you want to resize it ? എന്ന Information വരും. അപ്പോള്‍ Yes ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ) ഇടതു വശത്തുനിന്നും Object Selection
ടൂളെടുത്ത് വര്‍ക്ക് സ്പേസിലുള്ള background image ല്‍ ക്ലിക്ക് ചെയ്താല്‍ അത് സെല്ക്ടാവുയും ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്താല്‍ background image ന്റെ size മാറുകയും ചെയ്യും.
മുയലിന്റെ തല, ചെവി, വാല്‍, മുന്‍പിലെ രണ്ട് കാലുകള്‍, പുറകിലെ ഒരു കാല്‍ ഇവയെല്ലാം പ്രത്യകം വരച്ചിട്ടുണ്ടാകും. മുന്‍പ് പറഞ്ഞരീതിയില്‍ ( Insert → Bitmap) എല്ലാ ചിത്രങ്ങളേയും കൊണ്ടുവന്ന് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുക. ഇതുപോലെ ആമയുടെ ശരീരഭാഗങ്ങളും ക്രമീകരിക്കുക.
എത്ര സെക്കന്റ് കൊണ്ടാണോ ഒന്നാമത്തെ സീന്‍ പൂര്‍ത്തീകരിക്കേണ്ടത് അതിനനുസരിച്ച് ( 5 Sec = 5 x 12 =60 frames), അത്രയും ഫ്രെയിമുകളിലേക്ക് ഒന്നാമത്തെ ഫ്രെയിമിലുള്ളതിനെ കൊണ്ടുവരണം. (Right click on the 1st Frame → Copy frame → Select 2nd Frame → Right click → Paste in frame
Select 3rd Frame → Right click → Paste in frame
Select 4th Frame → Right click → Paste in frame
…...................
…...................
ഇപ്പോള്‍ എല്ലാ ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ വന്നിട്ടുണ്ടാകും.ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ അവസാനത്തെ ഫ്രെയിമില്‍ വരെയുള്ള ചിത്രങ്ങളെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. Object Selection ടൂളില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഏതെങ്കിലും വര്‍ക്ക്സ്പസിലുള്ള ഒരു object ല്‍ ക്ലിക്ക് ചയ്താല്‍ ആ object സെലക്ടാകും.ഈ അവസ്ഥയില്‍ (Click and drag)അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാന്‍ സാധിക്കും. വീണ്ടും ഒന്നുകൂടെ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ object ന്റെ ദിശ മാറ്റാന്‍ സാധിക്കും. ഈ രിതി അവലംബിച്ചുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ചലനം നല്കാന്‍ സാധിക്കും. ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിക്കുക. കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുകയാണെങ്കില്‍ മനോഹരമായ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.
No comments:
Post a Comment