കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച രീതിയില്‍ ചെറിയൊരു കഥയ്ക്കനുസരണമായി മൂന്നോ നാലോ അനിമേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. ആമയും മുയലും കഥയുമായി ബന്ധപ്പെട്ട് 4 അനിമേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ants1.avi, ants2.avi, ants3.avi, ants4.avi എന്നീ പേരുകളില്‍ Desktop ലുള്ള Ants എന്ന ഫോള്‍ഡറിലാണ് Save ചെയ്തിരിക്കുന്നത്. അടുത്തതായി നമുക്ക് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കാവശ്യമായ ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ശബ്ദം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് Audacity.
Applications → Sound & Video →Audacity എന്ന ക്രമത്തില്‍ ഇതു തുറക്കാം.തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
Welcome to Audacity എന്ന പേരോടുകൂടി വരിന്ന ഡയലോഗ് ബോക്സിലെ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം താഴെ കാണുന്ന പ്രകാരം ആയിരിക്കും.
ടൂള്‍ ബാറില്‍ കാണുന്ന ടൂളുകളോരോന്നും എന്തിനുള്ളതാണെന്ന് മൗസ് പോയിന്ററ്‍ കൊണ്ടുവന്ന് നിരീക്ഷിക്കുക. (Pause, Play, Stop, Skip to Start, Skip to End, Record ,..)
കമ്പ്യൂട്ടര്‍ സിസ്റ്റവുമായി Headset കണക്ട് ചെയ്യുക. Start ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം അവശ്യമായ ഡയലോഗുകള്‍ പറഞ്ഞുനോക്കൂ. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ ജാലകത്തില്‍ കാണാം.
(ഈ രീതിയിലുള്ള മാറ്റം കാണുന്നില്ലെങ്കില്‍ System → Administration → Sound എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Sound Preferencesഡയലോഗ് ബോക്സില്‍ Input ടാബ് സെലക്ട് ചെയ്ത് Input Volume കൂട്ടിയാല്‍ മതി. )
റെക്കോര്‍ഡിംഗ് പൂര്‍ത്തിയായാല്‍ Stop ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Play ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കൂ. ഈ ഫയലിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ Selection tool ഉപയോഗിച്ച് സെലക്ട് ചെയ്തതിനുശേഷം Delete ചെയ്യാം.
സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,
എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export → ….
എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച Audioഫയല്‍ വീഡിയോ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിലേക്ക് മാറ്റി വയ്ക്കുക.
Ktonn സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ഫയലുകളും Audacity സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ Audio ഫയലുകളും Open Shot Video Editor ഉപയോഗിച്ച് നമുക്ക് എഡിറ്റ് ചെയ്യാം.
Applications → Sound & video → Open Shot Video Editor എന്ന ക്രമത്തില്‍ ഇതു തുറക്കാം.തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
നമ്മുടെ ഫോള്‍ഡറിലുള്ള Video, audio ഫയലുകളെ File → Import Files എന്ന ക്രമത്തില്‍ ( ടൂള്‍ ബാറിലുള്ള Import Files ബട്ടണില്‍ ക്ലിക്ക് ചെയ്തോ) Project Files ഭാഗത്തേക്ക് കൊണ്ടുവരാം.
നമ്മള്‍ എഡിറ്റ് ചെയ്യാന്‍ പോകുന്ന ചിത്രീകരണത്തിന് ടൈറ്റിലുകള്‍ നല്കാന്‍ മെനുബാറിലെ Title → New Title എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Title Editor ജാലകത്തിന്റെ വലതു വശത്തെ ബൗക്സില്‍ നിന്ന് Title Template തെരഞ്ഞെടുത്ത് Create New Title ടാബില്‍ ക്ലിക്ക് ചെയ്ത് ടൈറ്റിലിന് പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ ടൈറ്റിലുകള്‍ നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും വരുന്ന ജാലകത്തില്‍ Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ തയ്യാറായ Title ഫയലും തൊട്ടുമുമ്പ് Import ചെയ്ത Video, audio ഫയലുകള്‍ക്ക് താഴെ വന്നിട്ടുണ്ടാകും.
ഇങ്ങനെ കൊണ്ടുവന്ന Title ഫയലും, Video ഫയലുകളും താഴെയുള്ള ടൈലൈനിലെ മുകളിലെ ട്രാക്കിലേക്ക് വലിച്ചിടുക. തെട്ടുതോഴെയുള്ള ട്രാക്കിലേക്ക് audio ഫയലുകളും വലിച്ചിടുക. ഈ ട്രാക്കില്‍ വെച്ചാണ് ഫയലുകളെ മുറിക്കുകയെ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത്.
Video Preview ഭാഗത്തുള്ള Play ബട്ടണില്‍ ക്ലിക്ക് ചെയ്തോ Play Back Curzor ചലിപ്പിച്ചോ ഒഴിവാക്കാണ്ട ഭാഗം കണ്ടെത്താം.
ടൂള്‍ ബോക്സില്‍ നിന്നും Razor Tool സെലക്ട് ചെയ്ത് മുറിക്കേണ്ട ഭാഗം ക്ലിക്ക് ചെയ്യുക.
Arrow Tool സെലക്ട് ചെയ്ത് ഒഴിവാക്കേണ്ട Video Clip ല്‍ Right Click ചെയ്ത് Remove Clip ക്ലിക്ക് ചെയ്താല്‍ ആ ഭാഗം ഒഴിവാകും.
സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,
എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export Video → ….
No comments:
Post a Comment