Sunday, April 19, 2020

2D Animation in OpenToonz : Activity 1




വിമാനം ആകാശത്തിലൂടെ പറന്നു പോകുന്ന ഒരു കൊച്ചു അനിമേഷൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി പശ്ചാത്തല ചിത്രവും ഒരു വിമാനത്തിന്റെ ചിത്രവും ഉപയോഗിക്കാം.(bg1.png, aeroplane.png)

  • OpenToonz സോഫ്‍റ്റ്‍വെയർ തുറക്കുക.
  • OpenToonz Startup വിന്റോയിൽ ആവശ്യമായ വിവരങ്ങൾ (Scene Name, Save In ...) നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.
  • പശ്ചാത്തല ചിത്രവും ഒരു വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തണം. അതിനായി മെനുബാറിലുള്ള Browser വർക്ക‍്സ്പേസിൽ ക്ലിക്കുചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ നിന്നും ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫോൾഡർ ബ്രൗസ് ചെയ്‍ത് കണ്ടെത്തുക. തുടർന്ന് ആവശ്യമായ ചിത്രങ്ങൾ സെലക‍്ട് ചെയ്ത ശേഷം Right Click ചെയ്ത് Laod എന്നതിൽ ക്ലിക്കുചെയ്യുക.



തുടർന്നുവരുന്ന മെസ്സേജിൽ Import ബട്ടണിൽ ക്ലിക്കു ചെയ്യുക.. വീണ്ടും വരുന്ന Warning മെസ്സേജിൽ Apply ബട്ടണിൽ ക്ലിക്കു ചെയ്യുക. അതിനുശേഷം മെനുബാറിലുള്ള Basics വർക്ക‍്സ്പേസിലേക്ക് വരിക.



ചിത്രത്തിൽ കാണുന്നതുപോലെ നാം ഉൾപ്പെടുത്തിയ ചിത്രങ്ങൾ മൂന്ന് ഭാഗങ്ങളിൽ കാണാം. മധ്യഭാഗത്തുള്ള Camera(Canvas) യിലും Level എന്നതിലും തുടർന്ന് Xsheet ലെ Col 1 ലും Col 2ലും ചിത്രങ്ങൾ വന്നിട്ടുണ്ട്. OpenToonz സോഫ്‍റ്റ്‍വെയറിന്റെ ഈ ഭാഗങ്ങളെല്ലാം പ്രത്യേകം വീക്ഷിക്കുക.


നാമിതുവരെ പരിചയപ്പെട്ട ലളിതമായ അനിമേഷൻ സോഫ്‍റ്റുവെയറുകളിൽ സൂചിപ്പിക്കാറുള്ള ടൈംലൈൻ, ഫ്രെയിമുകൾ തുടങ്ങിയവയുടെ ഒരു വികസിത രൂപമാണ് XSheet എന്നത്. . ഇവിടെ നമുക്ക് ഒരു ഫ്രെയിമിലേക്ക് അനവധി കോളങ്ങളിലായി ചിത്രങ്ങൾ ഉൾപ്പെടുത്താനും ചിത്രങ്ങൾ വരച്ചു ചേർക്കാനും സാധിക്കും. Col 1 ൽ പശ്ചാത്തല ചിത്രവും Col 2 ൽ വിമാനത്തിന്റെ ചിത്രവും വന്നിട്ടുണ്ടാകും. ഇവിടെ Camera (Canvas) ൽ വന്നിരിക്കുന്ന ചിത്രം Canvas നേക്കാൾ വലുതാണ്. അതിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഇടതു വശത്തെ ടൂൾ ബാറിലുള്ള Animate Tool ഉപയോഗിക്കാം. Animate Tool സെലക‍്ട് ചെയ്ത ശേഷം മെനുബാറിനു താഴെയായി കാണുന്ന Col 1 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Scale ബട്ടൺ സെലക‍്ട് ചെയ്യുക.



  • Canvas ൽ വന്ന് പശ്ചാത്തലചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കുക. OpenToonz സോഫ്‍റ്റ്‍വെയറിലെ Animate Tool അനിമേഷനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ടൂളാണ്. ഇതിന്റെ മറ്റ് ഓപ്‍ഷനുകളും പരീക്ഷിച്ചു നോക്കുക


 24fps 3 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷ നാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (24 x 3 ) 72 ആണ്. ആദ്യത്തെ 72 ഫ്രെയിമുകളിലേക്ക് പശ്ചാത്തല ചിത്രം ഉൾപ്പെടുത്തണം. Xsheet ലെ Col 1 ലെ ഒന്നാമത്തെ സെല്ലിൽ ചശ്ചാത്തല ചിത്രത്തിന്റ പേര് (bg1) കാണാം. അവിടെ ക്ലിക്കു ചെയ്യുമ്പോൾ Level 1 ലും അതേ ചിത്രം കാണാം. [ ഈ പ്രത്യേകത മനസ്സിലാകണമെങ്കിൽ, Col 2 ലെ ഒന്നാമത്തെ സെല്ലിൽ ചിത്രത്തിന്റെ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ (aeroplane) Level 1 ലും അതേ ചിത്രം കാണാം. ]
  • Col 1 ലെ ഒന്നാമത്തെ സെല്ലിലെ ചശ്ചാത്തലചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ചശ്ചാത്തലചിത്രം ഉൾപ്പെടുത്താം.
  • അടുത്തതായി നമുക്ക് ചലിക്കേണ്ടതായ ചിത്രത്തിനേയും Col 2ലെ 72 സെല്ലുകളിലും ഉൾപ്പെടുത്താം. പശ്ചാത്തലചിത്രം ഉൾപ്പെടുത്തിയ അതേ രീതിയിൽത്തന്നെ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്താം.


[ അനിമേഷന്റെ അടിസ്ഥാന ധാരണകൾ ലഭിക്കുന്നതിനുവേണ്ടി വേണമെങ്കിൽ ഒരോ സെല്ലിലും ചിത്രം ഉൾപ്പെടുത്തി (Copy & Paste) Canvas ൽ വന്ന് വിമാനത്തിന്റെ സ്ഥാനവും വലുപ്പവും ദിശയുമെല്ലാം ക്രമീകരിച്ചും ചെയ്യാം. ]

  • വിമാനം ആകാശത്തിലൂടെ പറന്നു പോകുന്ന ഒരു അനിമേഷനാണ് നമുക്ക് തയ്യാറാക്കേണ്ടത്. അതിനായി Col 2ലെ ആദ്യ സെൽ (Col 2 ലെ ഒന്നാമത്തെ ഫ്രയിം) സെലക‍്ട് ചെയ്യുക. ടൂൾ ബാറിലെ Animate Tool സെലക‍്ട് ചെയ്‍തശേഷം മെനുബാറിനു താഴെയായി കാണുന്ന Col 2 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Position ബട്ടൺ സെലക‍്ട് ചെയ്യുക. മൗസുപയോഗിച്ച് വിമാനത്തിന്റെ സ്ഥാനം Canvas ൽ ക്രമീകരിക്കുക. ( First Key Frame)
  • Col 2ലെ അവസാന (72) സെൽ സെലക‍്ട് ചെയ്‍ത ശേഷം വിമാനത്തിനെ Canvas ന്റെ മറ്റൊരു ഭാഗത്ത് ക്രമീകരിക്കുക.(Last Key Frame)



  • Play ബട്ടണിൽ ക്ലിക്കു ചെയ്‍തു നോക്കൂ.
  • ഫയൽ സേവ് ചെയ്യുക. (File --> Save All) എക‍്‍സ്റ്റൻഷൻ .tnz എന്നായിരിക്കും.
  • ആനിമേഷൻ തയ്യാറാക്കിക്കഴിഞ്ഞാൽ വീഡിയോ ഫയലായി റെൻഡർ ചെയ്യാം. ( Render --> Fast Render to MP4)

[ആദ്യവും അവസാനവും മാത്രമല്ല, നമുക്ക് ഏത് ഫ്രെയിമിനെ വേണമെങ്കിലും കീ ഫ്രെയിമുകളാക്കി സ്ഥാനവും, വലുപ്പവും ദിശയുമല്ലാം ക്രമീകരിക്കാവുന്നതാണ്. വിമാനം ചലിപ്പിച്ചതിനുപകരം പശ്ചാത്തലം ചലിപ്പിച്ചും ആനിമേഷൻ തയ്യാറാക്കാവുന്നതാണ്. ‍]

Video Tutorial
 



No comments:

Post a Comment