Monday, April 20, 2020

2D Animations in OpenToonz : Activity 4




ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഇലക‍്ട്രോണുകളുടെ സഞ്ചാരം / 
സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ സഞ്ചാരം :  

ഈ വിഷയങ്ങൾക്കനുയോജ്യമായ ഒരു 2Dആനിമേഷൻ OpenToonz Software ൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
  • OpenToonz Softwareതുറക്കുക. Scene Name (Electron / Solar system), FPS(24) തുടങ്ങിയവ നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.
വൃത്തങ്ങളുടെ കേന്ദ്രം കൃത്യമായി അടയാളപ്പെടുത്തുന്നതിനായി സോഫ്‍റ്റ്‍വെയറിലെ Grid സംവിധാനമോ അല്ലെങ്കിൽ Grid ന്റെ ഒരു റഫറൻസ് ചിത്രമോ ഉപയോഗിക്കാം. grid.png എന്ന പേരിൽ സൂക്ഷിച്ചി രിക്കുന്ന ചിത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.


Activity 1 ൽ സൂചിപ്പിച്ച പ്രകാരം ഈ ചിത്രം സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തുക.

 
X sheet വിൻഡോയിലെ Col 1 ലാണ് grid ചിത്രം ഉൾപ്പെടുത്തിയത്.

12 fps 30 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷനാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (12 x 30 ) 360 ആണ്. അതിനാൽ ആദ്യത്തെ 360 ഫ്രെയിമുകളിലേക്ക് grid ന്റെ ചിത്രം ഉൾപ്പെടുത്തണം.

  • Col 1 ലെ ഒന്നാമത്തെ സെല്ലിലെ grid ചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ഗ്രിഡിന്റെ ചിത്രം ഉൾപ്പെടുത്തുക

X sheet വിൻഡോയിലെ Col 2 സെലക‍്ട് ചെയ്ത ശേഷം മെനു ബാറിൽ നിന്നും  
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle1) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക.

 
വൃത്തം ( Nucleus or Sun) വരയ്‍ക്കുന്നതിനോയി, ഇടതു വശത്തെ ടൂൾ ബോക്സിൽ നിന്നും Geometric Tool സെലക‍്ട് ചെയ്യുക. മെനു ബാറിനു തൊട്ടു താഴെ കാണുന്ന Shape എന്നതിൽ നിന്നും Circle സെലക്ട് ചെയ്യുക. ( ഇവിടെ Rectangle, Circle, Ellipse, Line, Polyline, Arc, Polygon തുടങ്ങിയവ കാണാം.). കാൻവാസിൽ മൗസുപയോഗിച്ചുകൊണ്ട് ഒരു ചെറിയ വൃത്തം വരയ്‍ക്കുക.(Click and Drag). ആദ്യം ക്ലിക്കു ചെയ്‍ത ബിന്ദു വൃത്തത്തിന്റെ കേന്ദ്രമായിരിക്കും. ഇതിന് അനുയോജ്യമായ നിറം ( Nucleus or Sun) നൽകുക.

 
X sheet വിൻഡോയിലെ Col 3 സെലക‍്ട് ചെയ്ത ശേഷം മെനു ബാറിൽ നിന്നും 
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( circle2) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക. നേരത്തേ വരച്ച അതേ കേന്ദ്രം ആധീരമാക്കി വലിയൊരു വൃത്തം (Orbit) വരയ്ക്കുക.

 
ഈ വൃത്തത്തിലൂടെയാണ് അടുത്തതായി വരയ്ക്കാൻ പോകുന്ന വൃത്തം ( Mercury) . അതിനായി Col 4 ൽ മുകളിൽ സൂചിപ്പിച്ച അതേ രീതിയിൽ ചെറിയോരു വൃത്തം വരച്ച് അനുയോജ്യമായ നിറം നൽകുക.

ഈ ചെറിയ വൃത്തത്തെ വലിയ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഈ ചലനം നമ്മുടെ അനിമേഷന്റെ അവസാന ഭാഗം വരെ തുടരേണ്ടതാണ്. കൂടാതെ ഏറ്റവും കൂടുതൽ തവണ ചലിക്കുന്നതും ഈ വൃത്തമായിരിക്കും.
Col 2, Col 3, Col 4 തുടങ്ങിയവയിലുള്ള ചിത്രങ്ങളെ 320 വരെയുള്ള ഫ്രെയിമിലേക്ക് ഡ്രാഗ് ചെയ്‍ത് ഉൾപ്പെടുത്തുക. (shift key പ്രസ്സു ചെയ്‍തു കൊണ്ട്, Col 2, Col 3, Col 4 തുടങ്ങിയവയിലെ ഫ്രെയിം സെലക‍്ട് ചെയ്യുമ്പോൾ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ചിത്രങ്ങൾ ഉൾപ്പെടുത്തുക)

ഒരു തവണ വലയം ചെയ്യുന്നതിന് എത്ര സമയം എടുക്കണമെന്ന് നമ്മൾ തീരുമാനിക്കണം. ഇവിടെ 5 സെക്കന്റ് സമയം കൊണ്ടാണ് ഒരു തവണ വലയം വെക്കാൻ പോകുന്നത്. അതായത് ( 5x 12 =60) 60 ാം ഫ്രെയിമിൽ ഒബ്‍ജക്ട് ആദ്യ സ്ഥാനത്ത് തന്നെ തിരിച്ചെത്തണം.

Col 4 ലെ ആദ്യ ഫ്രെയിം സെലക‍്ട് ചെയ്യുക. ടൂൾ ബാറിലെ Animate Tool സെലക‍്ട് ചെയ്‍തശേഷം മെനുബാറിനു താഴെയായി കാണുന്ന Col 4 സെലക‍്ടാണന്ന് ഉറപ്പുവരുത്തുക. അടുത്ത ഓപ്‍ഷനിൽ നിന്നും Center ബട്ടൺ സെലക‍്ട് ചെയ്യുക. (ഈ വൃത്തം ഏതു ബിന്ദുവിനെ അടിസ്ഥാനമാക്കിയാണോ റൊട്ടേറ്റ് (Rotate) ചെയ്യേണ്ടത് അതായിരിക്കണം Center). മൗസ് ക്ലിക്ക് ആന്റ് ഡ്രാഗ് ചെയ്‍തു കൊണ്ട് Center കൃത്യമാക്കുക.

ഇതേ അവസ്ഥയിൽ Center എന്നതിനു പകരം Rotation സെലക‍്ട് ചെയ്യുക. ഇപ്പോൾ നാം നിൽക്കുന്നത് Col 4 ലെ ആദ്യ ഫ്രെയിം ഫ്രെയിമിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം Rotation 0o യിൽ
സെലക‍്ട് ചെയ്ത ശേഷം കീ ബോർഡിലെ Enter കീ പ്രസ്സു ചെയ്യുക. ഇതോടെ ആദ്യ ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ് ചെയ്‍തു കഴിഞ്ഞു. col 4 യിലെ ആദ്യ ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും കാണാം.

Col 4 യിലെ 360 ാം ഫ്രെയിം സെലക‍്ട് ചെയ്‍ത ശേഷം Rotation -2160 ഡിഗ്രാക്കിയതിനുശേഷം Enter കീ പ്രസ്സു ചെയ്യുക. ( 1 Rotation = 360o, 60 ാം ഫ്രെയിമിൽ എത്തുമ്പോൾ ഒരു Rotation പൂർത്തിയാകും. ആകെ 360 ഫ്രെയിമുകൾ, 6 x 60 = 360, 6 x 360o = 2160o) ഇതോടെ 360 ാം ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ് ചെയ്‍തു കഴിഞ്ഞു. col 4ലെ 360 ാം ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും കാണാം. കാൻവാസിന്റെ ചുവടെ കാണുന്ന Play ബട്ടണിൽ ക്ലിക്കു ചെയ്തു നോക്കൂ. വൃത്തം 6 തവണ വലയം വെക്കുന്നതായി കാണാം.
X sheet വിൻഡോയിലെ Col 5ലും Co 6 ലും വൃത്തങ്ങൾ ഉൾപ്പെടുത്തി മുകളിൽ സൂതിപ്പിച്ച പ്രകാരം ചെയ്‍തു നോക്കൂ

ഇതേ പ്രവർത്തനം തുടരുക. പശ്ചാത്തല നിറവും മാറ്റുക.


Sunday, April 19, 2020

2D Animations in OpenToonz : Activity 3



(Right Triangle ) മട്ടത്രികോണത്തിന്റെ   പരപ്പളവ് (Area) കണ്ടെത്തുന്നതിന് അതിനെ മുറിച്ച് ചതുരമാക്കി മാറ്റുന്ന പ്രവർത്തനം.

  • OpenToonz Softwareതുറക്കുക. Scene Name(Right Triangle), FPS(12) തുടങ്ങിയവ നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.

ജ്യാമിതീയ രൂപത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി സോഫ്‍റ്റ്‍വെയറിലെ Grid സംവിധാനമോ അല്ലെങ്കിൽ Grid ന്റെ ഒരു റഫറൻസ് ചിത്രമോ ഉപയോഗിക്കാം. grid.png എന്ന പേരിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്.



 Activity 1 ൽ സൂചിപ്പിച്ച പ്രകാരം ഈ ചിത്രം സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തുക.




X sheet വിൻഡോയിലെ Col 1 ലാണ് grid ചിത്രം ഉൾപ്പെടുത്തിയത്.

  • 12fps10 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷനാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (12 x 10 ) 120  ആണ്. അതിനാൽ ആദ്യത്തെ 120 ഫ്രെയിമുകളിലേക്ക് grid ന്റെ ചിത്രം ഉൾപ്പെടുത്തണം.

    • Col 1 ലെ ഒന്നാമത്തെ സെല്ലിലെ grid ചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ഗ്രിഡിന്റെ ചിത്രം ഉൾപ്പെടുത്തുക

X sheet വിൻഡോയിലെ Col 2 സെലക‍്ട് ചെയ്ത ശേഷം മെനു ബാറിൽ നിന്നും
Level --> New--> New Vector Level തിരഞ്ഞെടുക്കുക. തുറന്നുവരുന്ന വിൻഡോയിൽ അനയോജ്യമായ പേര് ( Rt1) നൽകി OK ബട്ടണിൽ ക്ലിക്കു ചെയ്യുക.


മട്ടത്രികോണം വരയ്‍ക്കുന്നതിനോയി, ഇടതു വശത്തെ ടൂൾ ബോക്സിൽ നിന്നും Geometric Tool സെലക‍്ട് ചെയ്യുക. മെനു ബാറിനു തൊട്ടു താഴെ കാണുന്ന Shape എന്നതിൽ നിന്നും Polygon സെലക്ട് ചെയ്യുക. ( ഇവിടെ Rectangle, Circle, Ellipse, Line, Polyline, Arc, Polygon തുടങ്ങിയവ കാണാം.). Polygon സെലക്ട് ചെയ്യുന്നതോടെ വലതു വശത്തു കാണുന്ന PolygonSides ആക‍്ടീവാകുകയും ചെയ്യും. നമുക്കാവശ്യമായ എണ്ണം അവിടെ നൽകാം. ത്രികോണമാണ് നാം വരയ്ക്കാനുദ്ദേശിക്കുന്നതുകൊണ്ട് 3 നൽകാം. കാൻവാസിൽ മൗസുപയോഗിച്ചുകൊണ്ട് വരച്ചു നോക്കൂ (Click and Drag). കറുത്ത നിറത്തിൽ ഒരു സമഭുജത്രികോണം കാണാം.


വരച്ചിരിക്കുന്ന ത്രികോണത്തിന്റെ നിറം മാറ്റുന്നതിനുള്ള ഓപ്‍ഷനുകൾ  കാൻവാസിന്റെ ചുവടെ കാണുന്ന Level Palette എന്നതിലുണ്ട്.
ഇവിടെ വന്നിരിക്കുന്ന സമഭുജത്രികോണത്തെ മട്ടത്രികോമമാക്കി മാറ്റേണ്ടതുണ്ട്. ഇതിനുവേണ്ടി നാം ഉപയോഗിക്കുന്നത് Control Point Editor Tool ആണ്.

Control Point Editor Tool സെലക‍്ട് ചെയ്‍ത ശേഷം വരച്ചിരിക്കുന്ന ത്രികോണത്തിൽ ക്ലിക്കു ചെയ്യുക. ത്രികോണത്തിന്റെ മൂന്ന് ശീർഷങ്ങളിലും നമുക്ക് നിയന്ത്രിക്കാവുന്ന ബിന്ദുക്കൾ വന്നതായി കാണാം. ഈ ബിന്ദുക്കളുടെ സ്ഥാനം മാറ്റി മട്ടത്രികോണമാക്കുക. ഇവിടെയാണ് നാം ആദ്യം ഉൾപ്പെടുത്തിയ ഗ്രിഡ് ചിത്രത്തിന്റെ പ്രസക‍്തി. മൗസ് വീൽ അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട്  മട്ടത്രികോണത്തിന്റെ കൃത്യത ഉറപ്പുവരുത്തുക. Fill Tool ഉപയോഗിച്ച് വേണമെങ്കിൽ ത്രികോണത്തിന്റെ ഉൾവശം ആകർഷകമാക്കം.



ഈ ചിത്രം നമ്മുടെ ആനിമേഷനിൽ 2 സെക്കന്റ് നേരം ഇതേ അവസ്ഥയിൽത്തന്നെ നിൽക്കണമെങ്കിൽ
(2 x 12  )  Col 2ലെ  24 സെല്ലുകളിലും ഉൾപ്പെടുത്താം. ഗ്രിഡ് ചിത്രം ഉൾപ്പെടുത്തിയ അതേ രീതിയിൽ ത്തന്നെ മട്ടത്രികോണത്തിന്റെ  ചിത്രവും ഉൾപ്പെടുത്താം.
അടുത്തതായി ഈ മട്ടത്രികോണത്തിന്റെ പാദത്തിന്റെ മധ്യബിന്ദുവിലൂടെയോ അല്ലെങ്കിൽ ലംബത്തിന്റെ മധ്യബിന്ദുവിലൂടെയോ മുറിക്കുകയാണ് വേണ്ടത്. പാദത്തിന്റെ മധ്യബിന്ദുവിലൂടെയാണെങ്കിൽ  ലംബത്തിനു സമാന്തരമായും, ലംബത്തിന്റെ മധ്യബിന്ദുവിലൂടെയാണെങ്കിൽ പാദത്തിനു സമാന്തരവുമായാണ് മുറിക്കേണ്ടത്.

Col 3ലും Col 4 ലും  24 ാം ഫ്രെയിമിൽ നേരത്തെ ഉൾപ്പെടുത്തിയ രീതിയിൽ
( Level --> New--> New Vector Level ) പുതിയ വെക‍്ടർ ലെവലുകൾ ഉൾപ്പെടുത്തുക.




Col 3 ലെ 24 ാം ഫ്രെയിമൽ ചുവടെ കാണുന്ന രീതിയിൽ നേരത്തെ സൂചിപ്പിച്ച രീതിയിൽ
( Geometric Tool, Polygon, Control Point editor tool) ചെറിയ മട്ടത്രികോണം വരയ്ക്കുക. മൗസ് വീൽ അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട്  ജ്യാമിതീയ രൂപങ്ങളുടെ കൃത്യത ഉറപ്പുവരുത്തുക.


Col 4 ലെ 24 ാം ഫ്രെയിമിലും ചുവടെ കാണുന്ന രീതിയിൽ നേരത്തെ സൂചിപ്പിച്ച രീതിയിൽ 
(Geometric Tool, Polygon, Control Point editor tool) ചെറിയ ലംബകം വരയ്ക്കുക. (Polygon Tool, No of sides : 4)
മൗസ് വീൽ അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് സൂം ചെയ്തു കൊണ്ട് ജ്യാമിതീയ രൂപങ്ങളുടെ കൃത്യത ഉറപ്പുവരുത്തുക. Fill Tool ഉപയോഗിച്ച് ജ്യാമിതീയ രൂപത്തിന്റെ ഉൾവശം ആകർഷകമാക്കുക.

Col 3 ലേയും Col 4ലേയും 24 ാം ഫ്രെയിമിലുള്ളതിനെ 25മുതൽ 72 വരെയുള്ള ഫ്രെയിമിലേക്ക് ഡ്രാഗ് ചെയ്‍ത് ഉൾപ്പെടുത്തുക.
(shift key പ്രസ്സു ചെയ്‍തു കൊണ്ട്, Col 3 ലേയും Col 4ലേയും 24ാം ഫ്രെയിം സെലക‍്ട് ചെയ്യുമ്പോൾ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ചിത്രങ്ങൾ ഉൾപ്പെടുത്തുക)

 
ചെറിയ മട്ടത്രികോണത്തിനാണ് ആനിമേഷൻ നൽകേണ്ടത്. അതിനായി ചെറിയ മട്ടത്രികോണം ഉൾപ്പെടുന്ന Col 3 ലെ 25 ാം ഫ്രെയിമിലും 72 ാം ഫ്രെയിമിലും കീ ഫ്രെയിമുകൾ ( position , rotation) ഉൾപ്പെടുത്തണം.
Col 3 ലെ 25 ാം ഫ്രെയിം സെലക‍്ട് ചെയ്യുക. ടൂൾ ബാറിലെ Animate Tool സെലക‍്ട് ചെയ്‍തശേഷം മെനുബാറിനു താഴെയായി കാണുന്ന Col 3 സെലക‍്ടാണന്ന് ഉറപ്പുവരുത്തുക. അടുത്ത ഓപ്‍ഷനിൽ നിന്നും Center ബട്ടൺ സെലക‍്ട് ചെയ്യുക. (ചെറിയ മട്ടത്രികോണം ഏതു ബിന്ദുവിനെ അടിസ്ഥാനമാക്കിയാണോ റൊട്ടേറ്റ് (Rotate) ചെയ്യേണ്ടത് അതായിരിക്കണം Center). മൗസ് ക്ലിക്ക് ആന്റ് ഡ്രാഗ് ചെയ്‍തു കൊണ്ട് Center കൃത്യമാക്കുക.




ഇതേ അവസ്ഥയിൽ Center എന്നതിനു പകരം Rotation സെലക‍്ട് ചെയ്യുക. ഇപ്പോൾ നാം നിൽക്കുന്നത് 25 ാം ഫ്രെയിമിലാണെന്ന് ഉറപ്പുവരുത്തിയ ശേഷം Rotation 0o യിൽ
സെലക‍്ട് ചെയ്ത ശേഷം കീ ബോർഡിലെ Enter കീ പ്രസ്സു ചെയ്യുക. ഇതോടെ 25 ാം ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ് ചെയ്‍തു കഴിഞ്ഞു. col 3 യിലെ 25 ാം ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും കാണാം.





Col 3 യിലെ 72 ാം ഫ്രെയിം സെലക‍്ട് ചെയ്‍ത ശേഷം Rotation -180 ഡിഗ്രാക്കിയതിനുശേഷം Enter കീ പ്രസ്സു ചെയ്യുക ( മൗസ് ഉപയോഗിച്ച് കാൻവാസിലെ ചിത്രം കൃത്യമായി റൊട്ടേറ്റ് ചെയ്‍താലും മതി). ഇതോടെ 72 ാം ഫ്രെയിമിൽ കീ ഫ്രെയിം സെറ്റ് ചെയ്‍തു കഴിഞ്ഞു. Col 3 യിലെ 72 ാം ഫ്രെയിമിൽ അതിന്റെ ഒരു സൂചനയും കാണാം. കാൻവാസിന്റെ ചുവടെ കാണുന്ന Play ബട്ടണിൽ ക്ലിക്കു ചെയ്തു നോക്കൂ.

 
മട്ടത്രികോണം വലത്തോട്ട് റൊട്ടേറ്റ് ചെയ്‍തു വരുന്നുണ്ട്. ......

ലംബകത്തോട് ചേർന്നു നിൽക്കുന്ന മട്ടത്രികോണം കൂടുതൽ സമയം അവിടെ നിൽക്കുന്നതിനോയി Col 3 ലേയും Col 4ലേയും 72 ാം ഫ്രെയിമിലുള്ളതിനെ 73മുതൽ 120 വരെയുള്ള ഫ്രെയിമിലേക്ക് ഡ്രാഗ് ചെയ്‍ത് ഉൾപ്പെടുത്തുക. തുടർന്ന് Play ചെയ്‍തു നോക്കൂ.

വീഡിയോ ഫോർമാറ്റിലേക്ക് റൻഡർ ചെയ്യുന്നതിനു മുമ്പായി ആദ്യം ഉൾപ്പെടുത്തിയ grid.png എന്ന റഫറൻസ് ചിത്രം Xsheet ലെ Col 1 ൽ നിന്നും ഒഴിവാക്കണം. അതിനായി Col 1ന്റെ ഹെഡറിൽ Right Click ചെയ്‍ത് Delete ഓപ്‍ഷനുപയോഗിച്ചാൽ മതി















2D Animations In OpenToonz : Activity 2




റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം. ഈ അനിമേഷൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി പശ്ചാത്തല ചിത്രവും ഒരു കാറിന്റേയും ടയറിന്റേയും വ്യത്യസ്‍ത ചിത്രങ്ങൾ ഉപയോഗിക്കാം.(road.png, car.png, tyre.png)

Activity 1 ൽ സൂചിപ്പിച്ച പ്രകാരം ആവശ്യമായ ചിത്രങ്ങൾ (road.png, car.png, tyre.png) ഉൾപ്പെടുത്തുക. ചിലപ്പോൾ ചുവടെ ചിത്രത്തിൽ കാണുന്നതുപോലെ Col 1 ൽ കാറും, Col 2 ൽ പശ്ചാത്തലചിത്രവും (road.png) Col 3 ൽ ടയറിന്റെ ചിത്രവുമായിരിക്കും വന്നിരിക്കുക.



Col 1 ൽ പശ്ചാത്തലമാണ് വേണ്ടത്. അതിനായി Col ഹെഡറിൽ Click & Drag ചെയ്ത് ആവശ്യമായ രീതിയിൽ ക്രമീകരിക്കാം. അനിമേഷനിൽ ചുരുങ്ങിയത് രണ്ട് ചക്രമെങ്കിലും വേണം. അതിനായി Col 4 ൽ ചക്രത്തിന്റെ ചിത്രം ഒരു തവണ കൂടി ഉൾപ്പെടുത്തുക.





റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന്റെ ആനിമേഷൻ തയ്യാറാക്കുമ്പോൾ വാഹനം മുമ്പോട്ട് ചലിക്കുന്ന പ്രതീതി ജനിപ്പിക്കാൻ ഏറ്റവും എളുപ്പമായ രീതി പശ്ചാത്തലചിത്രത്തെ എതിർദിശയിലേക്ക് ചലിപ്പിക്കുനന്നതിലൂടെയാണ് സാധ്യമാകുന്നത്. കൂടാതെ ചക്രം തിരിയുകയും വേണം. അതിനാൽ ആദ്യമായി നമുക്ക് പശ്ചാത്തലചിത്രത്തെ വലുതാക്കി കാൻവാസിന്റെ മുമ്പിലേക്കും നീക്കി വെയ്ക്കണം. ഒന്നിൽക്കൂടുതൽ പശ്ചാത്തല ചിത്രങ്ങളുണ്ടെങ്കിൽ ഒന്നിനു ശേഷം അടുത്തത് ചേർത്തവെച്ചാലും മതി. AnimateTool പ്രവർത്തന സജ്ജമാക്കിയതിനുശേഷം പശ്ചാത്തലചിത്രത്തിന്റെ വലുപ്പം കൂട്ടുകയും (Scale) സ്ഥാനം (Position) ക്രമീകരിക്കുകയും ചെയ്യുക.
(Col 1 സെലക‍്ട് ചെയ്‍ത ശേഷമാണ് ഈ പ്രവർത്തനം ചെയ്യേണ്ടത്. AnimateTool സെലക‍്ട് ചെയ്‍ത ശേഷം മെനുബാറിനു താഴെയായി കാണുന്ന Col 1 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Scale ബട്ടണും Position ബട്ടണും ഉപയോഗിച്ചാണ് ചുവടെ ചിത്രത്തിൽ കാണുന്നതുപോലെ റോഡിന്റെ ചിത്രം ക്രമീകരിക്കേണ്ടത്.)



Col 2 സെലക‍്ട് ചെയ്‍ത ശേഷം കാറിന്റെ ചിത്രവും Col 3, Col 4 ഇവ സെലക‍്ട് ചെയ്‍ത് ടയറിന്റെ വലുപ്പവും സ്ഥാനവും ക്രമീകരിക്കുക.



24 fps 5 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷനാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (24 x 5 ) 120 ആണ്. ആദ്യത്തെ 120 ഫ്രെയിമുകളിലേക്ക് Col 1 മുതൽ Col 4 വരേയുള്ള എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തണം. Col 1 ലെ ഒന്നാമത്തെ സെൽ സെലക‍്ട് ചെയ്ത ശേഷം Shift കീ പ്രസ്സ് ചെയ്‍തു കൊണ്ട് Col 4 വരേയുള്ള ഓരോ സെല്ലും സെലക‍്ട് ചെയ്യുക. Col 4 ലെ ഒന്നാമത്തെ സെല്ലിന്റെ അടിയിൽ കാണുന്ന ഹാന്റിൽ ക്ലിക്ക്ആന്റ് ഡ്രാഗ് ചെയ്‍ത് 120 ാം സെല്ലിൽ എത്തുക.

Col 1 ലെ 120 ാം സെൽ സെലക‍്ട് ചെയ്‍ത ശേഷം പശ്ചാത്തലചിത്രത്തെ പുറകോട്ട് നീക്കി വെയ്‍ക്കുക (position)

Play ചെയ‍്തു നോക്കിയാൽ പശ്ചാത്തലം പുറകോട്ട് നീങ്ങുന്നതായി കാണാം. Col 2 ൽ പ്രത്യേകിച്ച് ആനിമേഷൻ നൽകേണ്ടതില്ല.



അടുത്തതായി ചക്രങ്ങൾ തിരിയണം. ചക്രം ഒരു തവണ പൂർണ്ണമായി തിരിയുന്നതിന് 3600 ഡിഗ്രിയാണെടുക്കുക. ഈ ആനിമേഷൻ പൂർത്തിയാകുമ്പോൾ 20 തവണ തിരിയണമെങ്കിൽ ( 20 x 360) 72000 യാണ് രണ്ട് ചക്രങ്ങളുടേയും (Col 3, Col 4) അവസാനത്തെ സെല്ലിലെ Rotation വിലയായി നൽകേണ്ടത്



 
Col 3യിലേയും Col 4 ലേയും അവസാന സെല്ലിലെ Rotation വില 72000 നൽകിയ ശേഷം Play ചെയ‍്തു നോക്കൂ. തയ്യാറാക്കിയ ഫയൽ സേവ് ചെയ്യാനുമ റെൻഡർ ചെയ്യാനും മറക്കരുത്.










2D Animation in OpenToonz : Activity 1




വിമാനം ആകാശത്തിലൂടെ പറന്നു പോകുന്ന ഒരു കൊച്ചു അനിമേഷൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിനായി പശ്ചാത്തല ചിത്രവും ഒരു വിമാനത്തിന്റെ ചിത്രവും ഉപയോഗിക്കാം.(bg1.png, aeroplane.png)

  • OpenToonz സോഫ്‍റ്റ്‍വെയർ തുറക്കുക.
  • OpenToonz Startup വിന്റോയിൽ ആവശ്യമായ വിവരങ്ങൾ (Scene Name, Save In ...) നൽകി Create Scene ബട്ടണിൽ ക്ലിക്കു ചെയ്യുക.
  • പശ്ചാത്തല ചിത്രവും ഒരു വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്തണം. അതിനായി മെനുബാറിലുള്ള Browser വർക്ക‍്സ്പേസിൽ ക്ലിക്കുചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ നിന്നും ചിത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഫോൾഡർ ബ്രൗസ് ചെയ്‍ത് കണ്ടെത്തുക. തുടർന്ന് ആവശ്യമായ ചിത്രങ്ങൾ സെലക‍്ട് ചെയ്ത ശേഷം Right Click ചെയ്ത് Laod എന്നതിൽ ക്ലിക്കുചെയ്യുക.



തുടർന്നുവരുന്ന മെസ്സേജിൽ Import ബട്ടണിൽ ക്ലിക്കു ചെയ്യുക.. വീണ്ടും വരുന്ന Warning മെസ്സേജിൽ Apply ബട്ടണിൽ ക്ലിക്കു ചെയ്യുക. അതിനുശേഷം മെനുബാറിലുള്ള Basics വർക്ക‍്സ്പേസിലേക്ക് വരിക.



ചിത്രത്തിൽ കാണുന്നതുപോലെ നാം ഉൾപ്പെടുത്തിയ ചിത്രങ്ങൾ മൂന്ന് ഭാഗങ്ങളിൽ കാണാം. മധ്യഭാഗത്തുള്ള Camera(Canvas) യിലും Level എന്നതിലും തുടർന്ന് Xsheet ലെ Col 1 ലും Col 2ലും ചിത്രങ്ങൾ വന്നിട്ടുണ്ട്. OpenToonz സോഫ്‍റ്റ്‍വെയറിന്റെ ഈ ഭാഗങ്ങളെല്ലാം പ്രത്യേകം വീക്ഷിക്കുക.


നാമിതുവരെ പരിചയപ്പെട്ട ലളിതമായ അനിമേഷൻ സോഫ്‍റ്റുവെയറുകളിൽ സൂചിപ്പിക്കാറുള്ള ടൈംലൈൻ, ഫ്രെയിമുകൾ തുടങ്ങിയവയുടെ ഒരു വികസിത രൂപമാണ് XSheet എന്നത്. . ഇവിടെ നമുക്ക് ഒരു ഫ്രെയിമിലേക്ക് അനവധി കോളങ്ങളിലായി ചിത്രങ്ങൾ ഉൾപ്പെടുത്താനും ചിത്രങ്ങൾ വരച്ചു ചേർക്കാനും സാധിക്കും. Col 1 ൽ പശ്ചാത്തല ചിത്രവും Col 2 ൽ വിമാനത്തിന്റെ ചിത്രവും വന്നിട്ടുണ്ടാകും. ഇവിടെ Camera (Canvas) ൽ വന്നിരിക്കുന്ന ചിത്രം Canvas നേക്കാൾ വലുതാണ്. അതിന്റെ വലുപ്പം ക്രമീകരിക്കുന്നതിനായി ഇടതു വശത്തെ ടൂൾ ബാറിലുള്ള Animate Tool ഉപയോഗിക്കാം. Animate Tool സെലക‍്ട് ചെയ്ത ശേഷം മെനുബാറിനു താഴെയായി കാണുന്ന Col 1 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Scale ബട്ടൺ സെലക‍്ട് ചെയ്യുക.



  • Canvas ൽ വന്ന് പശ്ചാത്തലചിത്രത്തിന്റെ വലുപ്പം ക്രമീകരിക്കുക. OpenToonz സോഫ്‍റ്റ്‍വെയറിലെ Animate Tool അനിമേഷനുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു ടൂളാണ്. ഇതിന്റെ മറ്റ് ഓപ്‍ഷനുകളും പരീക്ഷിച്ചു നോക്കുക


 24fps 3 സെക്കന്റ് നേരത്തേക്കുള്ള ഒരു ആനിമേഷനാണ് നാം തയ്യാറാക്കുന്നതെങ്കിൽ ഈ ആനിമേഷ നാവശ്യമായ ആകെ ഫ്രെയിമുകളുടെ എണ്ണം (24 x 3 ) 72 ആണ്. ആദ്യത്തെ 72 ഫ്രെയിമുകളിലേക്ക് പശ്ചാത്തല ചിത്രം ഉൾപ്പെടുത്തണം. Xsheet ലെ Col 1 ലെ ഒന്നാമത്തെ സെല്ലിൽ ചശ്ചാത്തല ചിത്രത്തിന്റ പേര് (bg1) കാണാം. അവിടെ ക്ലിക്കു ചെയ്യുമ്പോൾ Level 1 ലും അതേ ചിത്രം കാണാം. [ ഈ പ്രത്യേകത മനസ്സിലാകണമെങ്കിൽ, Col 2 ലെ ഒന്നാമത്തെ സെല്ലിൽ ചിത്രത്തിന്റെ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ (aeroplane) Level 1 ലും അതേ ചിത്രം കാണാം. ]
  • Col 1 ലെ ഒന്നാമത്തെ സെല്ലിലെ ചശ്ചാത്തലചിത്രത്തിന്റ പേരിൽ ക്ലിക്കു ചെയ്യുമ്പോൾ ആ സെല്ലിന്റെ താഴെയായി വരുന്ന ചെറിയ ബട്ടണിൽ (Click and drag to repeat selected cells) ക്ലിക്ക് ആൻഡ് ഡ്രാഗ് ചെയ്‍ത് ആവശ്യമായ സെല്ലുവരെ ചശ്ചാത്തലചിത്രം ഉൾപ്പെടുത്താം.
  • അടുത്തതായി നമുക്ക് ചലിക്കേണ്ടതായ ചിത്രത്തിനേയും Col 2ലെ 72 സെല്ലുകളിലും ഉൾപ്പെടുത്താം. പശ്ചാത്തലചിത്രം ഉൾപ്പെടുത്തിയ അതേ രീതിയിൽത്തന്നെ വിമാനത്തിന്റെ ചിത്രവും ഉൾപ്പെടുത്താം.


[ അനിമേഷന്റെ അടിസ്ഥാന ധാരണകൾ ലഭിക്കുന്നതിനുവേണ്ടി വേണമെങ്കിൽ ഒരോ സെല്ലിലും ചിത്രം ഉൾപ്പെടുത്തി (Copy & Paste) Canvas ൽ വന്ന് വിമാനത്തിന്റെ സ്ഥാനവും വലുപ്പവും ദിശയുമെല്ലാം ക്രമീകരിച്ചും ചെയ്യാം. ]

  • വിമാനം ആകാശത്തിലൂടെ പറന്നു പോകുന്ന ഒരു അനിമേഷനാണ് നമുക്ക് തയ്യാറാക്കേണ്ടത്. അതിനായി Col 2ലെ ആദ്യ സെൽ (Col 2 ലെ ഒന്നാമത്തെ ഫ്രയിം) സെലക‍്ട് ചെയ്യുക. ടൂൾ ബാറിലെ Animate Tool സെലക‍്ട് ചെയ്‍തശേഷം മെനുബാറിനു താഴെയായി കാണുന്ന Col 2 സെലക‍്ടാണന്ന് ഉറപ്പുവരുത്തി അടുത്ത ഓപ്‍ഷനിൽ നിന്നും Position ബട്ടൺ സെലക‍്ട് ചെയ്യുക. മൗസുപയോഗിച്ച് വിമാനത്തിന്റെ സ്ഥാനം Canvas ൽ ക്രമീകരിക്കുക. ( First Key Frame)
  • Col 2ലെ അവസാന (72) സെൽ സെലക‍്ട് ചെയ്‍ത ശേഷം വിമാനത്തിനെ Canvas ന്റെ മറ്റൊരു ഭാഗത്ത് ക്രമീകരിക്കുക.(Last Key Frame)



  • Play ബട്ടണിൽ ക്ലിക്കു ചെയ്‍തു നോക്കൂ.
  • ഫയൽ സേവ് ചെയ്യുക. (File --> Save All) എക‍്‍സ്റ്റൻഷൻ .tnz എന്നായിരിക്കും.
  • ആനിമേഷൻ തയ്യാറാക്കിക്കഴിഞ്ഞാൽ വീഡിയോ ഫയലായി റെൻഡർ ചെയ്യാം. ( Render --> Fast Render to MP4)

[ആദ്യവും അവസാനവും മാത്രമല്ല, നമുക്ക് ഏത് ഫ്രെയിമിനെ വേണമെങ്കിലും കീ ഫ്രെയിമുകളാക്കി സ്ഥാനവും, വലുപ്പവും ദിശയുമല്ലാം ക്രമീകരിക്കാവുന്നതാണ്. വിമാനം ചലിപ്പിച്ചതിനുപകരം പശ്ചാത്തലം ചലിപ്പിച്ചും ആനിമേഷൻ തയ്യാറാക്കാവുന്നതാണ്. ‍]

Video Tutorial
 



2D Animation by OpenToonz : Introduction




ന്നത നിലവാരമുള്ള പ്രൊഫഷണൽ ആനിമേഷനുകൾ സൃഷ്ടിക്കുന്നതിനുള്ള സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ്‍വെയറാണ് (Free and Opensource) OpenToonz. ഇതിന്റെ സോഴ്‌സ് കോഡ് BSD license നു കീഴിലാണ് പുറത്തിറക്കുന്നത്.. Frame by Frame അനിമേഷൻ മുതൽ Key Framing, Tweening, തുടങ്ങി നമ്മളിതുവരെ പരിചയപ്പെടാത്ത നൂതന സങ്കേതങ്ങൾ വരെ ഈ സോഫ്‍റ്റ്‍വെയറിൽ ലഭ്യമാണ്. Linux, Windows, Mac OS തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിലേക്കുള്ള OpenToonz
സോഫ്‍റ്റ്‍വെയറുകൾ ലഭ്യമാണ്.
OpenToonz സോഫ്‍റ്റ്‍വെയർ ഡൗണലോഡ് ചെയ്‍ത് ഇൻസ്‍റ്റാൾ ചെയ്യാം.[OpenToons(Morevna Edition]

സോഫ്‍റ്റ്‍വെയർ



മറ്റെല്ലാ സോഫ്‍റ്റ്‍വെയറുകളിലും കാണപ്പെടുന്ന Menu bar ഇവിടേയും കാണാം. എന്നാൽ ഇതിന്റെ വലതു വശത്ത് ധാരാളം വർക്ക‍്സ്പേസുകളും കാണാം. ( Basics, Cleanup, Drawing, Timeline, Animation, Palette, Xsheet, Browser, Farm ) ഇവ Rooms എന്നാണ് അറിയപ്പെടുന്നത്. ഓരോ വർക്ക‍്സ്പേസും സെലക്ട് ചെയ്താൽ അവയുടെ പ്രത്യേകതകൾ മനസ്സിലാകും. Raster level ചിത്രങ്ങളും Vector level ചിത്രങ്ങളും ഈ സോഫ്‍റ്റ്‍വെയറിൽ തയ്യാറാക്കി ആനിമേഷനുകൾ സൃഷ്ടിക്കാൻ സാധിക്കും എന്നത് ഇതിന്റെ ഒരു പ്രത്യേകത മാത്രമാണ്. െനുബാറിലെ Level എന്നതിൽ നിന്നും നമുക്ക് വേണ്ട Vector or Raster Level തിരഞ്ഞെടുക്കാം


ാമിപ്പോൾ നിൽക്കുന്നത് Basics എന്ന് വർക്ക‍്സ്പേസിലാണ്. ടതു വശത്തു കാണുന്ന Tool Box ൽ നമുക്കാവശ്യമായ ധാരാളം ടൂളുകളുണ്ട്.[ Animate Tool(A), Selection Tool(S), Brush Tool(B), Geometric Tool(G), Type Tool(Y), Fill Tool(F), ....] . മധ്യഭാഗത്തു കാണുന്നത് Camera (നാം സാധാരണയായി പറയാറുള്ള കാൻവാസ്). സോഫ്‍റ്റ്‍വെയറിന്റെ ഇന്റർഫേസിനെക്കുറിച്ച് പ്രവർത്തനങ്ങൾ ചെയ്യുന്ന സമയത്ത് മനസ്സിലാക്കാം

User Manual