Saturday, September 24, 2011

Photo Animation - GIMP


ജിമ്പില്‍ആനിമേഷന്‍ നിര്‍മ്മിക്കല്‍

വിവിധചിത്രങ്ങളോ, ഒരേചിത്രത്തിന്റെ വിവിധ സ്ഥാനങ്ങളോതുടര്‍ച്ചയായി കാണുമ്പോഴുണ്ടാകുന്നദൃശ്യാനുഭവമാണല്ലോ ആനിമേഷന്‍. ജിമ്പില്‍ആനിമേഷന്‍ ചിത്രങ്ങള്‍നിര്‍മ്മിക്കാനും അവ gifഫയലുകളായിസേവ് ചെയ്യാനും സാധിക്കും. Blend, Burn in, Rippling, Spinning globe, Waves തുടങ്ങിയവജിമ്പിലെ ആനിമേഷന് ഉദാഹരണങ്ങളാണ്.
1.ജിമ്പ്- ഫോട്ടോയില്‍ആനിമേഷന്‍


മുകളില്‍കൊടുത്തിരിക്കുന്ന രീതിയിലുള്ളചെറിയൊരു ആനിമേഷന്‍ എങ്ങനെതയ്യാറാക്കാം എന്നു നോക്കാം.
ആവശ്യമായചിത്രങ്ങള്‍ ഒരു ഫോള്‍ഡറില്‍സൂക്ഷിക്കുക .
Applications→ Graphics → GIMP Image Editor എന്നക്രമത്തില്‍ ജിമ്പ് ജാലകംതുറന്ന് പുതിയൊരു പേജ്ഇഷ്ടമുള്ള വലിപ്പത്തില്‍തുറക്കുക. ഞാന്‍500 X 400 ലാണ്പേജ് തുറന്നിരിക്കുന്നത്.ഇനി ബാക്ക്ഗ്രൗണ്ടില്‍ നിങ്ങള്‍ക്കിഷ്ടമുള്ളചിത്രം (നിറം)നല്‍കാം.ഞാന്‍ ഇവിടെഒരു ഗ്രേഡിയന്‍റ് ആണ്ഉപയോഗിച്ചിരിക്കുന്നത്.

പുതിയഒരു Layerതാഴെചിത്രത്തില്‍ കാണുന്നത് പോലെഉണ്ടാക്കണം. അതിനായിആദ്യം ഒരു ലയര്‍ ഉണ്ടാക്കണം. പുതിയ ലെയര്‍ഉള്‍പ്പെടുത്തുന്നതിന്മെനുബാറിലെ Layer →New layer ക്ലിക്ക്ചെയ്യുകയോ, Layers ഡയലോഗ്ബോക്സില്‍ നിന്ന് Newlayer ബട്ടണ്‍ക്ലിക്ക് ചെയ്യുകയോ ചെയ്താല്‍മതി. Layers ഡയലോഗ്ബോക്സ് ദൃശ്യമല്ലെങ്കില്‍കീ ബോര്‍ഡില്‍ Ctrl+ L പ്രസ്സ്ചെയ്താല്‍ മതി. Layers ഡയലോഗ്ബോക്സില്‍ ഓരോ ലെയറുകളുംകാണിച്ചിരിക്കും. ഇതിനിടതുവശത്തുള്ള കണ്ണിന്റെ ചിത്രത്തില്‍ക്ലിക്ക് ചെയ്താല്‍ ലെയര്‍അപ്രത്യക്ഷമാകുകയും,വീണ്ടുംക്ലിക്ക് ചെയ്താല്‍പ്രത്യക്ഷമാകുകയും ചെയ്യും.

അതിനുശേഷം Rectangle Select Toolഉപയോഗിച്ച്മുകളിലെ ചിത്രത്തില്‍ കാണുന്നവലിപ്പത്തില്‍ ഒരു ചതുരംഉണ്ടാക്കുക. ആവശ്യമായകളര്‍ സെലക്ട് ചെയ്ത ശേഷംBucket Fill Tool ഉപയോഗിച്ച്ഫില്‍ ചെയ്യുക.പിന്നീട്Rotate Tool ഉപയോഗിച്ച്അല്പം തിരിക്കുക.
പുതിയഒരു ലയര്‍ കൂടി ഉണ്ടാക്കുക. ഇനി നമുക്ക്ആനിമേഷനു വേണ്ട ഒന്നാമത്തെചിത്രം ഉള്‍പ്പെടുത്താം. അതിനായിനമ്മുടെ ചിത്രങ്ങള്‍ ജിമ്പില്‍ ഓപണ്‍ ചെയ്യുക.നമ്മുടെ ഈജിമ്പ് ഫയലിലേക്ക് ചിത്രങ്ങള്‍കോപി ചെയ്യുക. ചിത്രംശ്രദ്ധിക്കുക. ഇനിനമ്മള്‍ ഉണ്ടാക്കിയ ലയര്‍1ലെചതുരത്തിന്റെ വലുപ്പത്തേക്കാള്‍ നമ്മുടെ ചിത്രങ്ങള്‍ചെറുതാക്കാന്‍ ScaleTool ഉപയോഗിക്കാം. Rotate Tool ഉപയോഗിച്ച്തിരിക്കുയും ചെയ്യാം.


ഈമൂന്ന് ലെയറുകള്‍ മെര്‍ജ്ചെയ്യണം. മെനുബാറില്‍ Image → MergeVisible Layers

നമ്മള്‍ഉള്‍പ്പെടുത്തുന്ന എല്ലാചിത്രങ്ങളും പുതിയ ലെയറുകളില്‍ഒരേ വലിപ്പത്തിലും ഒരേ ദിശയിലും ക്രമീകരിക്കുക. ഇവിടെ മൂന്നുവ്യത്യസ്ത ചിത്രങ്ങളാണ്ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആനിമേഷന്‍നിര്‍മ്മാണത്തിന്റെ ഘട്ടങ്ങളെല്ലാംതന്നെ വ്യത്യസ്ത ലെയറു കളില്‍ചിത്രങ്ങള്‍ ക്രമീകരിക്കുന്നതിലൂടെപൂര്‍ത്തിയായിരിക്കുകയാണ്.

ആനിമേഷന്‍പ്ലേ ചെയ്തു നോക്കാന്‍ -മെനു ബാറില്‍Filters → Animation → Playback എന്നക്രമത്തില്‍ ക്ലിക്ക്ചെയ്യുമ്പോള്‍ ലഭിക്കുന്നപുതിയ ജാലകത്തിലെ Startplayback എന്നബട്ടണില്‍ ചെയ്താല്‍ മതി.

ആനിമേഷന്‍Gif ഫയലായിസേവ് ചെയ്യല്‍

  1. File → Save as സെലക്ട് ചെയ്യുക
  2. ഫയലിന് പേര് നല്കുക.
  3. gif എന്ന extension സെലക്ട്ചെയ്ത് save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  4. Save as animation എന്ന ഓപ്ഷന്‍ സെലക്ട് ചെയ്ത് Export (OK) ക്ലിക്ക് ചെയ്യുക.
  5. Save as GIF എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി. ( a. Delay between frames where unspecified : 100 milliseconds എന്നതിനു പകരം മറ്റു വിലകള്‍ നല്കാം, eg: 500 milliseconds
    b. Use delay entered above for all frames എന്നതിന്റെ മുമ്പിലുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്കക) Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.












Thursday, August 25, 2011

Animations in Linux - 4



കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച രീതിയില്‍ ചെറിയൊരു കഥയ്ക്കനുസരണമായി മൂന്നോ നാലോ അനിമേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. ആമയും മുയലും കഥയുമായി ബന്ധപ്പെട്ട് 4 അനിമേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ants1.avi, ants2.avi, ants3.avi, ants4.avi എന്നീ പേരുകളില്‍ Desktop ലുള്ള Ants എന്ന ഫോള്‍ഡറിലാണ് Save ചെയ്തിരിക്കുന്നത്. അടുത്തതായി നമുക്ക് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കാവശ്യമായ ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ശബ്ദം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് Audacity.

Applications → Sound & Video →Audacity എന്ന ക്രമത്തില്‍ ഇതു തുറക്കാം.തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.









Welcome to Audacity എന്ന പേരോടുകൂടി വരിന്ന ഡയലോഗ് ബോക്സിലെ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം താഴെ കാണുന്ന പ്രകാരം ആയിരിക്കും.










ടൂള്‍ ബാറില്‍ കാണുന്ന ടൂളുകളോരോന്നും എന്തിനുള്ളതാണെന്ന് മൗസ് പോയിന്ററ്‍ കൊണ്ടുവന്ന് നിരീക്ഷിക്കുക. (Pause, Play, Stop, Skip to Start, Skip to End, Record ,..)

കമ്പ്യൂട്ടര്‍ സിസ്റ്റവുമായി Headset കണക്ട് ചെയ്യുക. Start ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം അവശ്യമായ ഡയലോഗുകള്‍ പറഞ്ഞുനോക്കൂ. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ ജാലകത്തില്‍ കാണാം.








(ഈ രീതിയിലുള്ള മാറ്റം കാണുന്നില്ലെങ്കില്‍ System → Administration → Sound എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Sound Preferencesഡയലോഗ് ബോക്സില്‍ Input ടാബ് സെലക്ട് ചെയ്ത് Input Volume കൂട്ടിയാല്‍ മതി. )

റെക്കോര്‍ഡിംഗ് പൂര്‍ത്തിയായാല്‍ Stop ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Play ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കൂ. ഈ ഫയലിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ Selection tool ഉപയോഗിച്ച് സെലക്ട് ചെയ്തതിനുശേഷം Delete ചെയ്യാം.

സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,

എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export → ….

എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച Audioഫയല്‍ വീഡിയോ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിലേക്ക് മാറ്റി വയ്ക്കുക.

Ktonn സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ഫയലുകളും Audacity സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ Audio ഫയലുകളും Open Shot Video Editor ഉപയോഗിച്ച് നമുക്ക് എഡിറ്റ് ചെയ്യാം.

Applications → Sound & video → Open Shot Video Editor എന്ന ക്രമത്തില്‍ ഇതു തുറക്കാം.തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.











നമ്മുടെ ഫോള്‍ഡറിലുള്ള Video, audio ഫയലുകളെ File → Import Files എന്ന ക്രമത്തില്‍ ( ടൂള്‍ ബാറിലുള്ള Import Files ബട്ടണില്‍ ക്ലിക്ക് ചെയ്തോ) Project Files ഭാഗത്തേക്ക് കൊണ്ടുവരാം.

നമ്മള്‍ എഡിറ്റ് ചെയ്യാന്‍ പോകുന്ന ചിത്രീകരണത്തിന് ടൈറ്റിലുകള്‍ നല്കാന്‍ മെനുബാറിലെ Title → New Title എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Title Editor ജാലകത്തിന്റെ വലതു വശത്തെ ബൗക്സില്‍ നിന്ന് Title Template തെരഞ്ഞെടുത്ത് Create New Title ടാബില്‍ ക്ലിക്ക് ചെയ്ത് ടൈറ്റിലിന് പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ ടൈറ്റിലുകള്‍ നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും വരുന്ന ജാലകത്തില്‍ Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ തയ്യാറായ Title ഫയലും തൊട്ടുമുമ്പ് Import ചെയ്ത Video, audio ഫയലുകള്‍ക്ക് താഴെ വന്നിട്ടുണ്ടാകും.











ഇങ്ങനെ കൊണ്ടുവന്ന Title ഫയലും, Video ഫയലുകളും താഴെയുള്ള ടൈലൈനിലെ മുകളിലെ ട്രാക്കിലേക്ക് വലിച്ചിടുക. തെട്ടുതോഴെയുള്ള ട്രാക്കിലേക്ക് audio ഫയലുകളും വലിച്ചിടുക. ഈ ട്രാക്കില്‍ വെച്ചാണ് ഫയലുകളെ മുറിക്കുകയെ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത്.












Video Preview ഭാഗത്തുള്ള Play ബട്ടണില്‍ ക്ലിക്ക് ചെയ്തോ Play Back Curzor ചലിപ്പിച്ചോ ഒഴിവാക്കാണ്ട ഭാഗം കണ്ടെത്താം.

ടൂള്‍ ബോക്സില്‍ നിന്നും Razor Tool സെലക്ട് ചെയ്ത് മുറിക്കേണ്ട ഭാഗം ക്ലിക്ക് ചെയ്യുക.

Arrow Tool സെലക്ട് ചെയ്ത് ഒഴിവാക്കേണ്ട Video Clip ല്‍ Right Click ചെയ്ത് Remove Clip ക്ലിക്ക് ചെയ്താല്‍ ആ ഭാഗം ഒഴിവാകും.

സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,

എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export Video → ….


Wednesday, June 29, 2011

Animations in Linux 3

അഭയ് കൃഷ്ണ തയ്യാറാക്കിയ അനിമേഷന്‍ ചിത്രത്തിന്റെ ഒന്നാം ഭാഗം നമുക്ക് തയ്യാറാക്കിനോക്കാം.

അനിമേഷന്‍ ചിത്രം തയ്യാറാക്കുന്നതിനുമുമ്പ് സ്റ്റോറി ബോര്‍ഡ് തയ്യാറാക്കാന്‍ മറക്കരുത്. ഒന്നാമത്തെ അധ്യായത്തില്‍ വളരെ ലളിതമായ ഒരു ചിത്രം നാം വരച്ചത് Ktoon സോഫ്റ്റ് വെയറിലെ ഫ്രയിമില്‍ത്തന്നെയായിരുന്നു. ഇനി നാം തയ്യാറാക്കുന്ന അനിമേഷനുവേണ്ട ചിത്രങ്ങളെല്ലാം Ktoon ല്‍ വരയ്ക്കുന്നതിനു പകരം GIMP ലാണ് വരയ്ക്കുന്നത്. ആമയുടേയും മയലിന്റേയും തലകള്‍, കാലുകള്‍, ഉടല്‍, വാല്‍ തുടങ്ങിയവയെല്ലാം പ്രത്യേകം വരയ്ക്കണം.

Applications → Graphics → GIMP Image Editorഎന്ന രീതീയില്‍ ജിമ്പ് തുറക്കാം.

File →New → Create a new എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ Image Size എന്നതില്‍ Width, Height (520 ലും 380ലും വളരെ കുറവ് മതി) എന്നിവ ആവശ്യാനുസരണം മാറ്റിയതിനുശേഷം Advanced Options എന്നതില്‍ ക്ലിക്ക് ചെയ്ത് Fill with എന്നതില്‍ Transparency സെലക്ട് ചെയ്ത് O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് മുയലിന്റെ തലഭാഗം മാത്രം വരയ്ക്കുക. ഇതിനെ png ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ഇങ്ങനെ കഥാപാത്രങ്ങളുടെ വ്യത്യസ്ത ഭാഗങ്ങള്‍ ഓരോന്നും വരച്ച് png ഫോര്‍മാറ്റില്‍ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കുക. (Desktop ല്‍ Images എന്ന ഫോള്‍ഡറിലാണ് ഞാന്‍ ചിത്രങ്ങള്‍ സേവ് ചെയ്തുവച്ചിരിക്കുന്നത്. ) ധാരാളം സമയമെടുത്ത് വളരെ മനോഹരമായി ആമയുടേയും മുയലിന്റേയും ശരീര ഭാഗങ്ങള്‍ വരയ്ക്കാന്‍ സാധാക്കും. അനിമേഷന്‍ നിര്‍മ്മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ജോലിയാണ് ജിമ്പിലൂടെ നാം ചെയ്യുന്നത്.

ജിമ്പില്‍ മനോഹരമായ ഒരു background (സ്റ്റോറി ബോര്‍ഡിന് യോജിച്ച) വരയ്ക്കുക. Ktoon ലെ ഫ്രയിമിന്റെ അതെ അളവു തന്നെയായിരിക്കണം (Dimension X :520 Y : 380 ) ജിമ്പിലും എടുക്കേണ്ടത്.

ഇനി നമുക്ക് KToon ജാലകം തുറക്കാം. മെനുബാറിലെ Insert → Bitmap എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ക. അപ്പോള്‍ ലഭിക്കുന്ന Import an image എന്ന പേരോടുകൂടി വരുന്ന ഡയലോഗ് ബോക്സില്‍ നിന്നും നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിവച്ചിരിക്കുന്ന ചിത്രം (background image) സെലക്ട് ചെയ്ത് open ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ KToon ജാലകത്തിലെ ഒന്നാമത്തെ ഫ്രയിമില്‍ background ചിത്രം വരും. (നമ്മള്‍ ജിമ്പില്‍ തയ്യാറാക്കിയ ചിത്രത്തിന്റെ size,

KToon ലെ വര്‍ക്ക് സ്പേസിനേക്കാള്‍ കൂടുതലാണെങ്കില്‍ Image is bigger than workspace. Do you want to resize it ? എന്ന Information വരും. അപ്പോള്‍ Yes ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മതി. ) ഇടതു വശത്തുനിന്നും Object Selection

ടൂളെടുത്ത് വര്‍ക്ക് സ്പേസിലുള്ള background image ല്‍ ക്ലിക്ക് ചെയ്താല്‍ അത് സെല്ക്ടാവുയും ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ്ഗ് ചെയ്താല്‍ background image ന്റെ size മാറുകയും ചെയ്യും.

മുയലിന്റെ തല, ചെവി, വാല്‍, മുന്‍പിലെ രണ്ട് കാലുകള്‍, പുറകിലെ ഒരു കാല്‍ ഇവയെല്ലാം പ്രത്യകം വരച്ചിട്ടുണ്ടാകും. മുന്‍പ് പറഞ്ഞരീതിയില്‍ ( Insert → Bitmap) എല്ലാ ചിത്രങ്ങളേയും കൊണ്ടുവന്ന് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുക. ഇതുപോലെ ആമയുടെ ശരീരഭാഗങ്ങളും ക്രമീകരിക്കുക.

എത്ര സെക്കന്റ് കൊണ്ടാണോ ഒന്നാമത്തെ സീന്‍ പൂര്‍ത്തീകരിക്കേണ്ടത് അതിനനുസരിച്ച് ( 5 Sec = 5 x 12 =60 frames), അത്രയും ഫ്രെയിമുകളിലേക്ക് ഒന്നാമത്തെ ഫ്രെയിമിലുള്ളതിനെ കൊണ്ടുവരണം. (Right click on the 1st Frame → Copy frameSelect 2nd Frame → Right clickPaste in frame

Select 3rd Frame → Right clickPaste in frame

Select 4th Frame → Right clickPaste in frame

...................

...................


ഇപ്പോള്‍ എല്ലാ ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലുള്ള ചിത്രങ്ങള്‍ വന്നിട്ടുണ്ടാകും.ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ അവസാനത്തെ ഫ്രെയിമില്‍ വരെയുള്ള ചിത്രങ്ങളെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. Object Selection ടൂളില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഏതെങ്കിലും വര്‍ക്ക്സ്പസിലുള്ള ഒരു object ല്‍ ക്ലിക്ക് ചയ്താല്‍ ആ object സെലക്ടാകും.ഈ അവസ്ഥയില്‍ (Click and drag)അതിന്റെ സ്ഥാനവും വലിപ്പവും മാറ്റാന്‍ സാധിക്കും. വീണ്ടും ഒന്നുകൂടെ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരു മൂലയില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ആ object ന്റെ ദിശ മാറ്റാന്‍ സാധിക്കും. ഈ രിതി അവലംബിച്ചുകൊണ്ട് കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ചലനം നല്കാന്‍ സാധിക്കും. ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിക്കുക. കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുകയാണെങ്കില്‍ മനോഹരമായ അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും.


Animations in Linux 2

എറണാകുളം നോര്‍ത്ത് പറവൂരിലെ കരിമ്പാടം ഡിഡി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരനായ അഭയ് കൃഷ്ണ ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നാലുദിവസം കൊണ്ട് നേടിയ വൈഭവം ഉപയോഗിച്ച് തയ്യാറാക്കിയ ഒരു അനിമേഷന്‍ ചിത്രം ഒന്നു കണ്ടുനോക്കൂ....

Thursday, March 24, 2011

Animation in Linux- 1

KTooN (Tupi:2D Magic)

KTooN is a software application for the design and creation of 2D animation. It is developed by an open community covered under the terms of the GNU, general Public License, meaning that KTooN is Free Open Source Software.

Download and install the following packages one by one
Package 1
Package 2
Requirements:
256 MB on RAM
800Mhz or higher (Processor Speed)
Disk space: at least 5 MB free

IT@School കസ്റ്റമൈസ് ചെയ്ത ഏറ്റവും പുതിയ Ubuntu 10.04 വേര്‍ഷനാണ് ഉപയോഗിക്കുന്നതെ ങ്കില്‍ KTooN സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്. ഇല്ലെങ്കില്‍ മാത്രം മുകളില്‍ കൊടുത്തിരിക്കുന്ന പാക്കേജുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍
Applications --> Graphics --> KTooN:2D Animation Toolkit എന്ന രീതിയില്‍ നമുക്ക് ഇത് തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ.
(Or Applications --> Graphics --> Tupi 2D Magic)


.

Step 1. Close Tip of the day window

Step 2.
File --> New --> New project.

Create a new project എന്ന പേരോടുകൂടിയ ഒരു ചെറിയ ജാലകം തുറന്നു വരും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ (Project name, Author, Dimension, Options) നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ( FPS - frames per second. കാര്‍ട്ടൂണ്‍ സിനിമകള്‍ സാധാരണയായി 12 fps ഉം സാധാരണ സിനിമകള്‍ 24 fps ഉം ആണ് എടുക്കാറുള്ളത്. ) ഇപ്പോള്‍ വന്നിരിക്കുന്ന ജാലകം ശ്രദ്ധിക്കൂ.










Main Components.

1. Top Side Menu : File, Edit, Inset, Window, Modules, Help2. Basic Functions Panel : New Project, Open Project, Save Project, Save Project As, Close Project3. Workspace : Illustration Module, Animation Module, Help Module, News Module
4. Left Sidebar : Colors Palette, Pen Properties, Objects Library
5. Right Sidebar : Scenes Manager, Exposure Sheet, Help Manual
6. Bottom Sidebar7. Properties Panel8. Status Bar

Basic tools
: pencil, eraser, rectangle, ellipse, line, text, polyline, node editing tool, fill tool,...)


ചെറിയ ഒരു ആനിമേഷന്‍ തയ്യാറാക്കിനോക്കാം. 3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് വേണ്ടതെങ്കില്‍ pencil ടൂളെടുത്ത് Workspace ല്‍ ഒരു പക്ഷിയുടെ ചിത്രം വരയ്ക്കുക. Color Palette ല്‍ നിന്നും ആവശ്യമായ നിറം സെലക്ട് ചെയ്ത് Internal fill ടൂളുപയോഗിച്ച് ചിത്രത്തിന് നിറം നല്കാം. വരച്ചിരിക്കുന്ന ചിത്രം താഴെ കാണുന്ന രീതിയിലാകാം.
ചെയ്തുകൊണ്ടിരിക്കുന്ന ഫയല്‍ സേവ് ചെയ്യാന്‍ മറക്കരുത്.
ഇപ്പോള്‍ നാം വരച്ചിരിക്കുന്നത് Frame 1 ലാണ്. ( Right sidebar ന്റെ Exposure sheet ലെ Scene 1 ന്റെ Layer 1 ലെ Frame 1 സെലക്ട് ആയി നില്‍ക്കുന്നത് കാണുന്നതിലൂടെ ഇത് മനസ്സിലാക്കാം.)
3 സെക്കന്റ് കൊണ്ട് ഒരു പക്ഷി പറന്നുപോകുന്ന ഭാഗമാണ് നമുക്ക് വേണ്ടത്. ഒരു സെക്കന്റില്‍ 12 ഫ്രെയിമുകളുടെ ചലനം എന്നാണ് നമ്മള്‍ എടുത്തിരിക്കുന്നത്. അതിനാല്‍ 3 സെക്കന്റില്‍ 36 ഫ്രെയിമുകളാണ് ചലിക്കേണ്ടത്. അതുകൊണ്ട് ഒന്നാമത്തെ ഫ്രെയിമിലെ ചിത്രത്തിനെ 36 ഫ്രെയിമുകളിലേക്ക് കൊണ്ടുവരണം.
Right click on the 1st Frame → Copy frameSelect 2nd Frame → Right clickPaste in frame
Select 3rd Frame → Right clickPaste in frame
Select 4th Frame → Right clickPaste in frame
...................
...................
Select 32nd Frame → Right clickPaste in frame
ഇപ്പോള്‍ 36 ഫ്രെയിമുകളിലും ഒന്നാമത്തെ ഫ്രെയിമിലെ ചിത്രം വന്നിട്ടുണ്ടാകും.
ഇപ്പോള്‍ നാം കാണുന്നത് മുപ്പത്തിയാറാമത്തെ ഫ്രെയിമാണ്. ( മുപ്പത്തിയാറാമത്തെ ഫ്രെയിമാണ് സെല്ക്ടായി നില്‍ക്കുന്നത്. )
ഇനി നാം ചെയ്യേണ്ടത് രണ്ടാമത്തെ ഫ്രെയിം മുതല്‍ മുപ്പത്തിയാറാമത്തെ ഫ്രെയിമില്‍ വരെയുള്ള പക്ഷിയെ അല്പാല്പം മുമ്പോട്ട് നീക്കി വെയ്ക്കണം. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ പക്ഷിയുടെ സ്ഥാനം എവിടെയായിരിക്കും എന്നതിനെക്കുറിച്ച ഒരു ധാരണയുണ്ടായിരിക്കണം.
ഒന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ നാം Frame 12 ലും, രണ്ടാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame 24 ലും, മൂന്നാമത്തെ സെക്കന്റ് കഴിയുമ്പോള്‍ Frame36 ലും എത്തിയിരിക്കും. അതാനാല്‍ ഈ മൂന്നു ഫ്രെയിമകളെ Key Frames എന്നു പറയാം.
ഇങ്ങനെ എല്ലാ ഫ്രെയിമുകളിലേയും ചിത്രങ്ങളെ ആവശ്യമായ സ്ഥാനങ്ങളില്‍ ക്രമീകരിച്ചതിനുശേഷം Modules മെനുവിലെ Animation ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയിലെ play ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അനിമേഷന്റെ ഒരു preview കാണാം. വീണ്ടും Modules മെനുവിലെ Drawing (Illustration) ല്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍ഡോയില്‍ എത്തിയാല്‍ ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ ഫ്രെയിമുകള്‍ ഉള്‍പ്പെടുത്താനും മറ്റും സാധിക്കും.
തയ്യാറാക്കിയ അനിമേഷനെ Export ചെയ്യല്‍
File → Export Project → Video Formats → AVI Video or OGV Video or..... → Next → Scene 1 → Using the arrow mark transfer Scene 1 to the right side → Next → Save.
Home ഫോള്‍ഡറില്‍ അനിമേഷന്‍ video file വന്നിട്ടുണ്ടാകും.
.
ചിറകൊന്നും ഇല്ലാത്ത ഈ പക്ഷിയുടെ പറക്കല്‍ താഴെ കാണുന്ന വിന്‍ഡോയിലെ play ബട്ടണില്‍ ക്ലിക്ക് ചെയ്ത് വീക്ഷിക്കൂ.( This is my first Animation)